സൂപ്പർ ലീ​ഗ് കേരള ആഴ്ചയിലെ മികച്ച ഗോൾ : അസിയർ ഗോമസിന് പുരസ്കാരം

Super League Kerala Goal of the Week: Award for Asier Gomes

 കണ്ണൂർ : സൂപ്പർ ലീ​ഗ് കേരള ആദ്യ ആഴ്ചയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ആഴ്ചയിലെ മികച്ച ​ഗോളിനുള്ള പുരസ്കാരം കണ്ണൂർ വാരിയേഴ്സ് എഫ്സി അറ്റാകിംങ് താരം അസിയർ ​ഗോമസിന്. വോട്ടെടുപ്പിൽ 39 ശതമാനം വോട്ട് നേടിയാണ് പുരസ്കാരം കരസ്ഥമാക്കിയത്. തൃശൂർ മാജിക് എഫ്സിക്കെതിരെ 17 ാം മിനുട്ടിൽ നേടിയ ​ഗോളിനാണ് പുരസ്കാരം. 

വിവിധ സൂപ്പർ ലീ​ഗ് കേരളയിലെ ആരാധകരാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. ആദ്യ ആഴ്ച പിന്നിട്ടപ്പോൾ കാലിക്കറ്റ് എഫ്സി, ഫോഴ്സ കൊച്ചി എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി തുടങ്ങിയ ടീമുകൾ ഓരോ മത്സരങ്ങൾ വിജയിച്ചു. ഒക്ടോബർ 4 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേ‍‍ഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെയാണ് കണ്ണൂർ വാരിയേഴ്സിന്റെ അടുത്ത മത്സരം. 
‌

Tags