ലോകകപ്പിനിടെ ലയണല്‍ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതി; വൻ സുരക്ഷാ ഭീഷണി പുറത്ത്

messi

മെസ്സിക്ക് പുറമെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേയും സമാനമായ രീതിയില്‍ നീക്കങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായി രേഖകളിലുണ്ട്

മായമി  :ലോകകപ്പ് മത്സരത്തിനിടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായിറിപ്പോർട്ട്.ടൂർണമെന്‍റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.

മെസ്സിക്ക് പുറമെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേയും സമാനമായ രീതിയില്‍ നീക്കങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായി രേഖകളിലുണ്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിലൂടെ താൻ നടക്കുമെന്നും ശരീരത്തില്‍ കെട്ടിവെച്ച നാല് ബോംബുകള്‍ ഉപയോഗിച്ച്‌ മെസ്സിയെ വധിക്കുമെന്നും വ്യക്തമാക്കുന്ന ആക്രമണത്തിന്റെ പ്ലാൻ സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇതിനുപുറമേ, ഡാലസ് വിമാനത്താവളത്തിലേക്ക് വിളിച്ച്‌ ബോംബാക്രമണം നടത്തുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. താനും മറ്റ് രണ്ട് പേരും ബോംബുകളും തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുന്നുണ്ടെന്നും പോലീസുകാരെയും ഫുട്ബോള്‍ താരങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നുമാണ് ഫോണ്‍ സംഭാഷണത്തിലൂടെ അറിയിച്ചത്.

ലോകകപ്പില്‍ ഈജിപ്ത് - അർജന്റീന മത്സരം നിയന്ത്രിച്ച റഫറി ഫ്രങ്കോ ലെറ്റക്‌സിയർക്ക് ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ അധികൃതർ വളരെ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്

Tags