ഗോള്‍ഡന്‍ ബോള്‍ സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രിക്ക്
ഈ സ്പാനിഷ് മധ്യനിര താരം, ടീമിനെ തുടര്‍ച്ചയായ ഏഴ് വിജയങ്ങളിലേക്കും ലോകകപ്പ് കിരീടനേട്ടത്തിലേക്കും നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഫിഫ ലോകകപ്പ് 2026ല്‍ ലയണല്‍ മെസ്സിയെ മറികടന്ന് സ്‌പെയിന്‍ ക്യാപ്റ്റന്‍ റോഡ്രി ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കി. ലാ റോഹയ്ക്കായി ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങളിലും കളിച്ച ഈ സ്പാനിഷ് മധ്യനിര താരം, ടീമിനെ തുടര്‍ച്ചയായ ഏഴ് വിജയങ്ങളിലേക്കും ലോകകപ്പ് കിരീടനേട്ടത്തിലേക്കും നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പൂര്‍ണ്ണ സമയമായ 90 മിനിറ്റും കളിച്ച റോഡ്രി, എക്‌സ്ട്രാ ടൈമിലെ ആദ്യ ഒന്‍പത് മിനിറ്റും പിന്നിട്ട ശേഷമാണ് ആഴ്‌സണല്‍ താരം മാര്‍ട്ടിന്‍ സുബിമെന്‍ഡിക്ക് വഴിമാറി കളം വിട്ടത്.
ടൂര്‍ണമെന്റിലുടനീളം എട്ട് ഗോളുകളുമായി മറ്റൊരു മികച്ച പ്രകടനം പുറത്തെടുത്ത അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി വോട്ടെടുപ്പില്‍ രണ്ടാമതെത്തി സില്‍വര്‍ ബോള്‍ പുരസ്‌കാരം നേടി. ഫ്രാന്‍സ് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ ബ്രോണ്‍സ് ബോള്‍ സ്വന്തമാക്കി.
ലെ ബ്ലൂസിനായി (ഫ്രാന്‍സ്) എട്ട് മത്സരങ്ങളിലും കളിച്ച എംബാപ്പെ 10 ഗോളുകളും നാല് അസിസ്റ്റുകളുമായി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററായാണ് കളി അവസാനിപ്പിച്ചത്.
.jpg)

