രണ്ട് കൗമാരക്കാരുമായി കളി ആരംഭിക്കുന്ന ആദ്യ ടീം; ഫ്രഞ്ച് പടയെ മുട്ട്കുത്തിച്ച് സ്പെയിൻ

Spain becomes first team to start game with two teenagers; beats France

ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി സ്‌പെയിന്‍. ഫ്രാന്‍സിന്റെ മുന്നേറ്റനിരയെന്ന അവകാശ വാദങ്ങള്‍ക്ക് മൈതാനത്ത് മറുപടി നല്‍കി ലമീന്‍ യമാലും സംഘവും. ഫിഫ ലോകകപ്പിന്റെ സെമിഫൈനല്‍ മത്സരത്തില്‍ ഒരേസമയം രണ്ട് കൗമാരതാരങ്ങളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി കളി ആരംഭിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ടീമായി സ്‌പെയിന്‍ മാറി. ടൂര്‍ണമെന്റിലെ കരുത്തരായ ഫ്രാന്‍സിനെതിരായ സെമിഫൈനല്‍ പോരാട്ടത്തിലാണ് സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. സ്‌പെയിനിന്റെ യുവ വിസ്മയങ്ങളായ ലമീന്‍ യമാലും മറ്റൊരു കൗമാരതാരം പാവ് കുബാര്‍സിയും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചതോടെയാണ് ഈ അപൂര്‍വ്വ നേട്ടം കുറിക്കപ്പെട്ടത്.

ഈ ലോകകപ്പില്‍ എംബപെ എട്ടും ഡെംബലെ അഞ്ചും ഗോളുകളാണ് നേടിയിട്ടുള്ളത്‌, എന്നാല്‍ ഗോളടിവീരന്‍മാര്‍ അവസാന മിനിറ്റുവരെ നിന്നുപൊരുതിയിട്ടും ഒറ്റ ഗോള്‍ പോലും സെമി ഫൈനലില്‍ നേടാന്‍ കഴിഞ്ഞില്ല. ഒറ്റക്കാരണം മാത്രം സ്‌പെയിനിന്റെ കടുകട്ടി പ്രതിരോധവും ഗോള്‍ കീപ്പര്‍ ഉനാസ് സിമോണും. അവിടെയാണ് ഫ്രാന്‍സിനു കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയത്. ഫ്രാന്‍സിനെ വീഴ്ത്തിയവര്‍ കപ്പടിക്കുമെന്ന പ്രവചനം ശരിയായാല്‍ 2010ന് ശേഷം സ്‌പെയിന്‍ വീണ്ടുമൊരു ലോകകപ്പ് ഉയര്‍ത്തും.

Tags