ഒറ്റ ​ഗോളിന് ഇരട്ട ​ഗോൾ 'ചെക്ക്; ലോകകപ്പിൽ മിന്നും ജയത്തോടെ ദക്ഷിണ കൊറിയ

A 'single' goal was 'checked' for a 'double' goal! South Korea started the World Cup with a stunning victory

​ഗ്വാഡലഹാര: ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ദക്ഷിണ കൊറിയ. മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഒരു ഗോളിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയയുടെ വിജയം. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ പിറന്നത്. ലോകകപ്പില്‍ ആദ്യമായാണ് ഈ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്.

തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണം പുറത്തെടുത്താണ് കളിച്ചത്. 59ാം മിനുട്ടിലാണ് കൊറിയയ്ക്ക് എതിരെ ചെക്കിന്റെ ആദ്യ ഗോള്‍ പിറന്നത്. ക്യാപ്റ്റന്‍ ലഡിസ്ലാവ് ക്രജ്കിയാണ് ചെക്കിനായി വലകുലുക്കിയത്. 67ാം മിനിറ്റില്‍ ബ്വാങ് ഇന്‍ ബ്യോമും 80ാം മിനിറ്റില്‍ ഹ്യോണ്‍ ഗ്യൂവും ഗോളടിച്ചതോടെ കൊറിയ വിജയം ഉറപ്പിക്കുകയായിരുന്നു. പിന്നീട് പ്രതിരോധം ശക്തമാക്കിയ കൊറിയ്ക്ക് മുമ്പില്‍ ചെക്ക് റിപ്പബ്ലിക്ക് അടിയറവ് പറയുകയായിരുന്നു.

ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ കളിച്ചിട്ടുള്ള ഏഷ്യന്‍ രാജ്യമാണ് ദക്ഷിണ കൊറിയ. 1986 മുതല്‍ ഇങ്ങോട്ടുള്ള 10 ലോകകപ്പുകളിലും പങ്കാളികളായ അവര്‍ സഹആതിഥ്യം വഹിച്ച 2002 ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തിയതാണ് വലിയ നേട്ടം. 2018 ലോകകപ്പില്‍ ഗ്രൂപ്പ് റൗണ്ടില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനിയെ 2-0ത്തിന് അട്ടിമറിച്ച ചരിത്രമുള്ള കൊറിയക്കാര്‍ 2010ലും 2022ലും പ്രീ ക്വാര്‍ട്ടര്‍വരെയെത്തിയവരാണ്.


 

Tags