ഇനി പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ പരിശീലകൻ സൗരവ് ഗാംഗുലി
ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് ടീമായ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ പരിശീലകനായി സൗരവ് ഗാംഗുലിയെ നിയമിച്ചു. മുഖ്യ പരിശീലകനായിരുന്ന ഇംഗ്ലണ്ട് മുൻ താരം ജൊനാഥൻ ട്രോട്ട് പരിശീലക സ്ഥാനം രാജിവെച്ചതോടെയാണ് ഗാംഗുലിയെ പകരം പരിശീലകനായി നിയമിച്ചത്.
ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിൻറെ ഉടമസ്ഥതയിലുള്ള ടീമാണ് പ്രിട്ടോറിയ ക്യാപിറ്റൽസ്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻറെ മെൻററാണ് സൗരവ് ഗാംഗുലി. പ്രിട്ടോറിയ ക്യാപിറ്റൽസ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗാംഗുലിയെ പരിശീലനകമായി നിയമിച്ച കാര്യം അറിയിച്ചത്.
tRootC1469263">2018-2019 കാലയളിൽ ഡൽഹി ക്യാപിറ്റൽസിൻറെ ടീം ഡയറക്ടറായി ഗാംഗുലി പ്രവർത്തിച്ചിരുന്നു. പിന്നീട് ബിസിസിഐ പ്രസിഡൻറായതിനെത്തുടർന്ന് ഗാംഗുലി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞവർഷം ഡൽഹി ക്യാപിറ്റൽസ് സഹ ഉടമകളായ ജെ എസ് ഡബ്ല്യുവിൻറെ ക്രിക്കറ്റ് ഡയറക്ടറായും ഗാംഗുലിയെ നിയമിച്ചിരുന്നു.
അതേസമയം ഡൽഹി ക്യാപിറ്റൽസും പ്രിട്ടോറിയ ക്യാപിറ്റൽസുമെല്ലാം ഇതിന് കീഴിലാണ് വരുന്നത്. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് താരലേലം മുതലാവും ഗാംഗുലി പുതിയ ചുമതല ഏറ്റെടുക്കുക എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ട്രോട്ടിൻറെ പരിശീലനത്തിൽ ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 10 മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് നേടാനായിരുന്നുള്ളൂ.
.jpg)


