സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെള്ളിമെഡലുമായി മലപ്പട്ടം സ്വദേശി ശിവദർശ് എം. ദിനേശ്

Shivadarsh ​​M. Dinesh, a native of Malapattam, won a silver medal in shooting at the State School Olympics.

 മലപ്പട്ടം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ സെപ്റ്റംബർ 23, 24 തീയതികളിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ 10 മീറ്റർ പീപ് സൈറ്റ് സീനിയർ വിഭാഗം ഷൂട്ടിംഗ് മത്സരത്തിൽ മലപ്പട്ടം സ്വദേശി ശിവദർശ് എം. ദിനേശ് വെള്ളിമെഡൽ നേടി. നാഷണൽ സ്കൂൾ മീറ്റിലേക്ക് യോഗ്യത നേടി.

മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശിവദർശ്. ദേശീയ തലത്തിൽ ഷൂട്ടിംഗിൽ നിലവിൽ ‘Renowned Shooter’ പദവിയും ശിവദർശിന് ലഭിച്ചിട്ടുണ്ട്.  മലപ്പട്ടം ചൂളിയാട് പതിനാറാംപറമ്പിലാണ് ശിവദർശിന്റെ വീട്. ദിനേശൻ ഇ. സി. (ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് ), മഞ്ജു (ഇംഗ്ലീഷ് അധ്യാപിക, മാനന്തവാടി ഹൈസ്കൂൾ) എന്നിവരാണ് മാതാപിതാക്കൾ.

Tags