മലപ്പുറത്തെ തകർത്ത് കണ്ണൂർ സെമി പ്രതീക്ഷയിൽ

Kannur keeps semi-final hopes alive after defeating Malappuram

ഇതോടെ സെമി ഫൈനലിസ്റ്റിനെ അറിയാൻ കണ്ണൂർ വാരിയേഴ്‌സിന് തിരുവനന്തപുരം കൊമ്പൻസ് തൃശൂർ മാജിക് എഫ്‌സി മത്സരം ഫലത്തെ കാത്തിരിക്കണം. മത്സരം കൊമ്പൻസ് പരാജയപ്പെട്ടാൽ കണ്ണൂരിന് സെമി ഫൈനലിലേക്ക് യോഗ്യത നേടാം. അതോടെ ഒരു മത്സരം ബാക്കി നിൽക്കെ 13 പോയിന്റോടെ ഫോഴ്‌സ കൊച്ചി സെമി ഫൈനലിന് യോഗ്യത നേടി. 

 കണ്ണൂർ: സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി മലപ്പുറം എഫ്‌സിയെ തോൽപ്പിച്ചു. ആറിന് എതിരെ ഏഴ് ഗോളുകൾക്ക് പെനാൽറ്റിയിലൂടെയായിരുന്നു ജയം. മത്സരം നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും നാല് ഗോൾ വീതം നേടുകയായിരുന്നു. കണ്ണൂരിന് വേണ്ടി ബോഗ്ദാൻ സ്റ്റമെൻകോവിച്ച് ഇരട്ടഗോളും അസർ കോസിച്ച് ഒരു ഗോളും നേടി. ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. മലപ്പുറത്തിന് വേണ്ടി എൽഫോസി, ജോൺ കെന്നഡി, മുഹമ്മദ് മഹ്ദി, നദീം ഹാഡ്‌സിച്ച് എന്നിവരാണ് ഗോൾ നേടിയത്. 

ഇതോടെ സെമി ഫൈനലിസ്റ്റിനെ അറിയാൻ കണ്ണൂർ വാരിയേഴ്‌സിന് തിരുവനന്തപുരം കൊമ്പൻസ് തൃശൂർ മാജിക് എഫ്‌സി മത്സരം ഫലത്തെ കാത്തിരിക്കണം. മത്സരം കൊമ്പൻസ് പരാജയപ്പെട്ടാൽ കണ്ണൂരിന് സെമി ഫൈനലിലേക്ക് യോഗ്യത നേടാം. അതോടെ ഒരു മത്സരം ബാക്കി നിൽക്കെ 13 പോയിന്റോടെ ഫോഴ്‌സ കൊച്ചി സെമി ഫൈനലിന് യോഗ്യത നേടി. 

ആദ്യ പകുതി

5 ാം മിനുട്ടിൽ മലപ്പുറത്തിനാണ് ആദ്യ അവസരം ലഭിച്ചത്. ബോക്‌സിന് അകത്ത് നിന്ന് പോയിന്റ് ബ്ലാങ്കിൽ നിന്ന് ലഭിച്ച അവസരം ജോൺ കെന്നഡി ഗോളാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും കണ്ണൂർ ഗോൾ കീപ്പർ പ്രതീക് കുമാർ തട്ടി അകറ്റി. 13 ാം മിനുട്ടിൽ കണ്ണൂരിന് അവസരം ലഭിച്ചു. ഇടത് വിങ്ങിൽ നിന്ന് മനോജ് നൽകിയ ക്രോസ് മലപ്പുറം ഗോൾ കീപ്പർ അർബാസ് പഞ്ച് ചെയ്‌തെങ്കിലും ബോക്‌സിൽ നിലയുറപ്പിച്ചിരുന്ന സിനാന് ലഭിച്ചു.

ചെസ്റ്റിൽ ഇറക്കി ഗോൾ ലക്ഷ്യമാക്കി സിനാൻ അടിച്ചെങ്കിലും മലപ്പുറം ക്യാപ്റ്റൻ അബ്ദുൽ ഹക്കു ഗോൾ പോസ്റ്റിൽ നിന്ന് പന്ത് ഹെഡ് ചെയ്ത് അകറ്റി. തുടർന്ന് 15 ാം മിനുട്ടിൽ ലഭിച്ച അസിയർ ഗോമസ് എടുത്ത കോർണർ സ്‌ട്രൈക്കർ ബോഗ്ദാൻ ഹെഡ് ചെയ്തു ഗോളാക്കി മാറ്റി. കണ്ണൂരിന് ലീഡ്. 30 ാം മിനുട്ടിൽ മലപ്പുറം തിരിച്ചടിച്ചു. എൽഫോസി എടുത്ത ഫ്രീകിക്ക് കണ്ണൂർ ഗോൾ കീപ്പർ പ്രതീക് കുമാറിന് തട്ടി അകറ്റാൻ സാധിച്ചില്ല. 43 ാം മിനുട്ടിൽ കണ്ണൂർ വാരിയേഴ്‌സ് താരം ബോഗ്ദാൻ ബോക്‌സിന് അകത്ത് നിന്ന് ഗോളെന്ന് ഉറപ്പിച്ച് എടുത്ത ഉഗ്രൻ ഷോട്ട് മലപ്പുറം കീപ്പർ അർബാസ് തട്ടി അകറ്റി. 47 ാം മിനുട്ടിൽ മലപ്പുറം ലീഡ് നേടി. കണ്ണൂർ താരം വരുത്തിയ പിഴവിൽ നിന്ന് ലഭിച്ച പന്ത് നെഞ്ചിൽ ഇറക്കി ജോൺ കെന്നഡിയുടെ ഉഗ്രൻ ലോങ് റൈഞ്ചർ ഗോൾ. 

രണ്ടാം പകുതി 

മത്സരം ആരംഭിച്ച് രണ്ട് മിനുട്ടിനുള്ളിൽ തന്നെ 47 ാം മിനുട്ടിൽ കണ്ണൂർ സമനില പിടിച്ചു. വലത് വിങ്ങിൽ അസിയറും സിനാനും നടത്തിയ നീക്കം തുടർന്ന് സിനാൻ വിങ്ങിലൂടെ ഓടി കയറി രണ്ടാം പോസ്റ്റിലേക്ക് നൽകിയ ക്രോസ് ബോഗ്ദാൻ ടാപ് ചെയ്ത് ഗോളാക്കി മാറ്റി. 54 ാം മിനുട്ടിൽ കണ്ണൂർ ലീഡ് എടുത്തു വലത് വിങ്ങിൽനിന്ന് സിനാൻ നൽകിയ ക്രോസ് മലപ്പുറം കീപ്പർ തട്ടി അകറ്റാൻ ശ്രമിച്ചു. തുടർന്ന് കണ്ണൂർ താരങ്ങൾക്ക് ലഭിച്ച പന്ത് പോസ്റ്റിലേക്ക് അടിച്ചു.

പന്ത് തട്ടി അകറ്റവേ മലപ്പുറം താരം മുഹമ്മദ് റിസ് വാന്റെ സെൽഫ് ഗോൾ. മൂന്ന് മിനുട്ടിന് ശേഷം 57 ാം മിനുട്ടിൽ മഹ്ദിയിലൂടെ മലപ്പുറം സമനില പിടിച്ചു. മഹ്ദി ക്രോസ് ചെയ്ത പന്ത് പോസ്റ്റിലേക്ക് കയറുകയായിരുന്നു. 71 ാം മിനുട്ടിൽ മലപ്പുറം ലീഡ് എടുത്തു. പകരക്കാരനായി എത്തിയ നദീം ഹാഡ്‌സിച്ച് പന്തുമായി മുന്നേറി ഗോളാക്കി മാറ്റുകയായിരുന്നു. 84 ാം മിനുട്ടിൽ കണ്ണൂർ സമനില പിടിച്ചു. അസർ കോസിച്ചിന്റെ വകയായിരുന്നു ഗോൾ. കോർണറിൽ നിന്ന് ലഭിച്ച അവസരം ഷാഫി ഗോളാക്കി മാറ്റാം ശ്രമിച്ചെങ്കിലും പെനാൽറ്റി ബോക്‌സിലെ കൂട്ടപൊരിച്ചിലിനൊടുവിൽ കോസിച്ച് ഗോളാക്കി മാറ്റുകയായിരുന്നു.

Tags