ചെന്നൈക്കായി സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണം ; അനുയോജ്യമായ സ്ഥാനം നിർദ്ദേശിച്ച് സുരേഷ് റെയ്‌ന
ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ടൂർണമെന്റിലെ താരമായി മാറിയ സഞ്ജു സിഎസ്കെയിലെത്തുമ്പോൾ, ടീമിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷൻ എന്തായിരിക്കുമെന്ന ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് സ്ഥാനം നിർദ്ദേശിച്ച് ചെന്നൈയുടെ മുൻ താരം സുരേഷ് റെയ്‌ന രംഗത്തെത്തിയിരിക്കുന്നു.
tRootC1469263">വരാനിരിക്കുന്ന സീസണിൽ ചെന്നൈക്കായി സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് റെയ്‌നയുടെ പക്ഷം. ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് കൃത്യമായ ബാലൻസും സ്ഥിരതയും നൽകാൻ പരിചയസമ്പന്നനായ സഞ്ജു ഈ സ്ഥാനത്ത് കളിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് അദ്ദേഹം ജിയോ ഹോട്ട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സഞ്ജു മൂന്നാമനായി ഇറങ്ങിയാൽ ഡെവാൾഡ് ബ്രെവിസ് നാലാമനായും ശിവം ദുബെ അഞ്ചാമനായും വരുന്നത് ടീമിന് വലിയ കരുത്താകുമെന്നും റെയ്‌ന ചൂണ്ടിക്കാട്ടി.
നീണ്ട കാലത്തെ രാജസ്ഥാൻ റോയൽസ് ബന്ധം അവസാനിപ്പിച്ചെത്തുന്ന സഞ്ജുവിന്റെ മഞ്ഞക്കുപ്പായത്തിലെ അരങ്ങേറ്റം ഏറെ സവിശേഷതകളുള്ളതാണ്. മാർച്ച് 30-ന് ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന തന്റെ ആദ്യ മത്സരത്തിൽ സഞ്ജു നേരിടുന്നത് സ്വന്തം മുൻ ടീമായ രാജസ്ഥാൻ റോയൽസിനെ തന്നെയാണ്. അതേസമയം, ചെന്നൈയിൽ നിന്ന് രാജസ്ഥാനിലേക്ക് ചേക്കേറിയ രവീന്ദ്ര ജഡേജയും തന്റെ മുൻ ടീമിനെതിരെയാണ് സീസണിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. സഞ്ജുവിന്റെ ഈ പുതിയ ഇന്നിംഗ്‌സിനായി ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
.jpg)


