ഐസിസി റാങ്കിങ്ങിലും നേട്ടം കൊയ്ത് സഞ്ജു സാംസൺ
ദുബായ്: ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഐസിസി റാങ്കിങ്ങിലും നേട്ടം കൊയ്ത് സഞ്ജു സാംസൺ. ലോകകപ്പിനു പിന്നാലെ പുറത്തുവന്ന റാങ്കിങ്ങിൽ 22-ാം സ്ഥാനത്താണ് സഞ്ജു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാണിത്. 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് സഞ്ജു ഐസിസി റാങ്കിങ്ങിലെ 22-ാം നമ്പർ ബാറ്ററായത്. 637 എന്ന മികച്ച റേറ്റിങ് പോയന്റോടെയാണ് താരം 22-ാം റാങ്കിലെത്തിയിരിക്കുന്നത്.
tRootC1469263">ലോകകപ്പിന് മുമ്പ് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായിരുന്നത്. ഇതോടെ താരം 65-ാം സ്ഥാനത്തായിരുന്നു. എന്നാൽ ലോകകപ്പിൽ തുടർച്ചയായി മൂന്ന് കളികളിൽ അർധ സെഞ്ചുറിയുമായി തിളങ്ങിയതോടെ സഞ്ജു 43 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. ലോകകപ്പിൽ അഞ്ചു കളികളിൽ നിന്ന് 321 റൺസ് നേടിയ സഞ്ജു ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം ഫൈനലിൽ തകർത്തടിച്ച അഭിഷേക് ശർമ ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പിൽ 317 റൺസുമായി ഇന്ത്യൻ റൺവേട്ടക്കാരിൽ രണ്ടാമനായ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തി.
.jpg)


