'ചേട്ടാ'എന്ന വിളിയെക്കാൾ ഇഷ്ടം മറ്റൊന്നാണ്', തുറന്ന് പറഞ്ഞ് സഞ്ജു

Sanju reveals that he likes something else more than being called 'Chetta'

ന്യൂഡൽഹി: സഞ്ജു സാംസൺ എവിടെപ്പോയാലും ആരാധകർ 'ചേട്ടാ' എന്ന് വിളിച്ചാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഐപിഎലില്‍ ചെന്നൈയിലെത്തിയതോടെ ചേട്ടാ വിളികള്‍ കൂടി. മലയാളികള്‍ മാത്രമല്ല ചേട്ടാ വിളിക്ക് പിന്നിലെന്നതാണ് സഞ്ജുവിന്‍റെ റേഞ്ച്. ഇന്നലെ ചെപ്പോക്കില്‍ കൂടിയ ആരാധകരും സഞ്ജുവിന്‍റെ ഷോട്ടുകളെ എതിരേറ്റത് ചേട്ടാ വിളികളോടെ തന്നെയാണ്. ഡൽഹിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സഞ്ജു ബാറ്റ് ചെയ്യാൻ എത്തിയപ്പോഴും ആരാധകർ 'ചേട്ടാ' വിളിയോടെയാണ് സ്വീകരിച്ചത്. മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച സഞ്ജുവിനോട്  ഇതേക്കുറിച്ചു കമന്റേറ്റർ ചോദിച്ചിരുന്നു. ‘‘എല്ലാവരും എന്നെ ചേട്ടാ എന്ന് വിളിക്കുന്നുണ്ട്, പക്ഷേ എനിക്ക് ‘സഞ്ജു’ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഇഷ്ടം’’ എന്നായിരുന്നു താരത്തിന്റെ മറുപടി.

 മുൻപ്, രാജസ്ഥാൻ ടീമിലെ സഹതാരമായ യുസ്‌വേന്ദ്ര ചഹല്‍ ആണ് റീലുകളിൽ 'ചേട്ടാ' എന്ന സഞ്ജുവിനെ വിളിച്ചത്. തുടർന്ന് ഈ പേര് ആരാധകർ ഏറ്റെടുക്കുക ആയിരുന്നു. പൊതുവെ മലയാളികൾ വിളിക്കാറുള്ളത് ‘ചേട്ടൻ’ എന്നാണ്. അത് ഒന്ന് ചുരുക്കിയാണ് 'ചേട്ടാ' വിളിയിലേക്ക് കാര്യങ്ങൾ എത്തിയത്.

 
 

Tags