ഇൻസ്റ്റാഗ്രാം ലൈക്കുകളിൽ അവിശ്വസനീയമായ കുതിപ്പുമായി സഞ്ജു

SANJU SAMSON

 മുംബൈ: ക്രിക്കറ്റിലെ തകർപ്പൻ വിജയത്തിന് ശേഷം സോഷ്യൽ മീഡിയയിലും ആധിപത്യം ഉറപ്പിച്ച് ഇന്ത്യൻ താരങ്ങൾ. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, അവിശ്വസനീയമായ കുതിപ്പുമായി മലയാളി താരം സഞ്ജു സാംസണും മുൻനിരയിലെത്തി. നിലവിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ആദ്യ ഏഴ് ചിത്രങ്ങളും കോലിയുടേതാണെങ്കിലും, എട്ടാം സ്ഥാനത്ത് സഞ്ജു ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ, എം.എസ്. ധോണി എന്നിവരെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ ഈ നേട്ടം.

tRootC1469263">

2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം പങ്കുവെച്ച പോസ്റ്റാണ് 23.1 മില്യൺ ലൈക്കുകളുമായി ഒന്നാമത്. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ ലൈക്ക് ലഭിച്ച പോസ്റ്റുകളിൽ ഒന്നാണിത്. തൊട്ടുപിന്നാലെ 2025 ഐപിഎൽ വിജയ പോസ്റ്റും (21.2 മില്യൺ), ടെസ്റ്റ് വിരമിക്കൽ പോസ്റ്റും (20.6 മില്യൺ) സ്ഥാനങ്ങൾ പിടിച്ചിട്ടുണ്ട്. ആദ്യ ഏഴ് സ്ഥാനങ്ങളിൽ കോലിയുടെ വ്യക്തിപരമായ നേട്ടങ്ങളും ഭാര്യ അനുഷ്ക ശർമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് നിറഞ്ഞുനിൽക്കുന്നത്.

 2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ ഐതിഹാസിക ഇന്നിംഗ്സിന് (97*) ശേഷം സഞ്ജു പങ്കുവെച്ച പോസ്റ്റാണ് 18.0 മില്യണിലധികം ലൈക്കുകൾ നേടി എട്ടാം സ്ഥാനത്തെത്തിയത്. കുറഞ്ഞ ഫോളോവേഴ്സ് മാത്രമുള്ള സഞ്ജു, വെറും 9 ദിവസത്തിനുള്ളിൽ ഇത്രയധികം ലൈക്കുകൾ നേടിയത് ചരിത്രപരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഓരോ ദിവസവും ലൈക്കുകളുടെ എണ്ണം വർധിക്കുന്നതോടെ ഇത് വൈകാതെ 20 മില്യൺ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags