മികച്ച താരത്തിനുള്ള ഐസിസിയുടെ ചുരുക്ക പട്ടികയിൽ ഇടം നേടി സഞ്ജുവും ബുമ്രയും
Apr 6, 2026, 17:10 IST
ന‍്യൂഡൽഹി: മികച്ച താരത്തിനുള്ള ഐസിസിയുടെ ചുരുക്ക പട്ടികയിൽ ഇടം നേടി മലയാളി താരം സഞ്ജു സാംസണും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും. ലോകകപ്പിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് സഞ്ജുവിനെയും ബുമ്രയെയും ചുരുക്ക പട്ടികയിൽ ഇടം നേടാൻ സഹായകരമായത്.ലോകകപ്പിന്‍റെ ആദ‍്യ ഘട്ടത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ സാധിച്ചില്ലെങ്കിലും സൂപ്പർ 8 പോരിൽ വെസ്റ്റ് ഇൻഡീസിനെതിരേ പുറത്താകാതെ 97 റൺസും സെമിയിലും ഫൈനലിലും 89 റൺസ് വീതം നേടി ടീമിന്‍റെ ടോപ് സ്കോററായി സഞ്ജു മാറി.
ഇതോടെ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരവും സഞ്ജുവിനെ തേടിയെത്തി. വോട്ടെടുപ്പിലൂടെയാണ് വിജയിയെ പ്രഖ‍്യാപിക്കുന്നത്.
.jpg)


