സഹ്യ ക്രിക്കറ്റ് ലീഗിന് ഗവ. സൈബർ പാർക്കിൽ തുടക്കമായി

Sahya Cricket League kicks off at Govt. Cyber ​​Park
Sahya Cricket League kicks off at Govt. Cyber ​​Park

കോഴിക്കോട്: ഗവൺമൻറ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ലീഗിന് സൈബർ സ്പോർട്സ് അരീനയിൽ തുടക്കമായി. സഹ്യ ക്രിക്കറ്റ് ക്ലബും സൈബർപാർക്കും സംയുക്തമായാണ് സഹ്യ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത്.

ഗവൺമൻറ് സൈബർപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ കാമ്പസ് എന്നിവിടങ്ങളിൽ നിന്നുള്ള 18 ടീമുകളാണ് സഹ്യ ക്രിക്കറ്റ് ലീഗിൽ മാറ്റുരയ്ക്കുന്നത്. ആറ് ഓവറുകളുള്ള നോക്കൗട്ട് മാച്ചുകളാണ് ലീഗിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമ്പതു പേരടങ്ങുന്ന ടീമുകളാണ് മത്സരിക്കുന്നത്.

ദിവസത്തിൽ ആറ് മത്സരങ്ങൾ വരെ നടത്തുന്നുണ്ട്. ഫൈനൽ ഉൾപ്പെടെ 17 മത്സരങ്ങളാണ് ആകെയുള്ളത്. ഏപ്രിൽ എട്ട് ചൊവ്വാഴ്ചയാണ് ഫൈനൽ.

ഉദ്ഘാടന മത്സരം പിഎബി സൊല്യൂഷൻസും ഗ്രിസ്റ്റൻ ടെക്നോളജീസും തമ്മിലായിരുന്നു. പിഎബി സൊല്യൂഷൻസ് അഞ്ച് വിക്കറ്റിന് ഉദ്ഘാടനമത്സരം വിജയിച്ചു. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, ഡെ. മാനേജർ ബിജേഷ് അധികാരത്ത്, എച് ആർ, മാർക്കറ്റിംഗ് ഓഫീസർ അനുശ്രീ, കാലിക്കറ്റ് ഫോറം ഫോർ ഐടി പ്രസിഡൻറ് അബ്ദുൾ ഗഫൂർ കെ വി, സൈബർപാർക്ക് എക്സിക്യൂട്ടീവ് വിനീഷ്, തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ സംബന്ധിച്ചു.

Tags