സഹ്യ ക്രിക്കറ്റ് ലീഗ്; സൈബർ പാർക്ക് ടീം വിജയികൾ

Sahya Cricket League; Cyber ​​Park Team wins
Sahya Cricket League; Cyber ​​Park Team wins

കോഴിക്കോട്: ഗവൺമൻറ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ലീഗിൽ  സൈബർ പാർക്ക് ടീം വിജയികളായി. സൈബർ സ്പോർട്സ് അരീനയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഐഒകോഡ് ഇൻഫോടെക്കിനെ 21 റൺസിനാണ് സൈബർപാർക്ക് ടീം തോൽപ്പിച്ചത്.

വിജയികൾക്ക് ഖത്തർ ദേശീയ ക്രിക്കറ്റ് ടീം മുൻ അംഗവും ദോഹയിലെ എം എസ് ധോണി അക്കാദമി മുൻ കോച്ചുമായ റസ്സലും ഗവ. സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായരും സമ്മാനങ്ങൾ വിതരണം ചെയ്തു.സഹ്യ ക്രിക്കറ്റ് ക്ലബും സൈബർപാർക്കും സംയുക്തമായാണ് സഹ്യ ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സൈബർപാർക്ക് ടീം നിശ്ചിത എട്ട് ഓവറിൽ രണ്ട് വിക്കറ്റിന് 82 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഐഒകോഡിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 61 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.സൈബർപാർക്ക് ടീമിലെ അരുൺ കൃഷ്ണ ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി. ഐഒകോഡിലെ സാജൻ ബേസിൽ ആണ് ടൂർണമെൻറിലെ മികച്ച ബാറ്റർ. സൈബർപാർക്ക് ടീമിലെ വിഷ്ണു ജി എസ് മികച്ച ബോളറായി.

ഗവൺമൻറ്  സൈബർപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ കാമ്പസ് എന്നിവിടങ്ങളിൽ നിന്നുള്ള 18 ടീമുകളാണ് സഹ്യ ക്രിക്കറ്റ് ലീഗിൽ മത്സരിച്ചത്. നോക്കൗട്ട് മാച്ചുകളായിട്ടായിരുന്നു മത്സരം. ഒമ്പതു പേരടങ്ങുന്ന ടീമുകളായിരുന്നു മത്സരിച്ചത്.

Tags