സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ വിവാഹിതനായി

Sachin Tendulkar's son Arjun Tendulkar gets married

 മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്ററുമായ അർജുൻ തെണ്ടുൽക്കർ വിവാഹിതനായി. വ്യവസായി സാനിയ ച​ന്ദോക്കാണ് വധു. മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. കായിക, വിനോദ, രാഷ്ട്രീയമേഖലകളിൽ നിന്നുള്ള നിരവധി അതിഥികൾ വിവാഹചടങ്ങിൽ പ​ങ്കെടുത്തു.

tRootC1469263">

അണ്ടർ 19 ലെവിൽ അർജുൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമായിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. വ്യവസായി രാവി ഗായിയുടെ പേരമകളാണ് അർജുനിന്റെ വധുവായ സാനിയ. ഐ.സി.സി ചെയർമാൻ ജയ് ഷാ, മുൻ ഇന്ത്യൻ ക്യാപ്റ്റനും കോച്ചുമായ രാഹുൽ ദ്രാവിഡ്, മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ ഹർഭജൻ സിങ്, വെങ്കിടേഷ് പ്രസാദ്, ഹർഷ ഭോഗ്ലെ എന്നിവരെല്ലാം വിവാഹചടങ്ങിൽ പ​ങ്കെടുത്തിരുന്നു.

Sachin Tendulkar's son Arjun Tendulkar gets married

പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ ചീഫ് അജിത് അഗാർക്കർ, സെലക്ടർ പ്രഗ്യാൻ ഓജ, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പത്താൻ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും വിവാഹചടങ്ങിൽ പ​ങ്കെടുത്തിരുന്നു.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, ഐശ്വര റായ് ബച്ചൻ, ഷാരൂഖ് ഖാനും കുടുംബവും അമീർ ഖാനും കുടുംബവും ആശാ​ ബോസ്ലേ, സോനു നിഗം എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തിരുന്നു. മുകേഷ് അംബാനി ഭാര്യ നിത അംബാനി ഇവരുടെ മകൻ ആകാശ് ഭാര്യ ശ്ലോക മഹരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ എന്നിവരും വിവാഹചടങ്ങിൽ പ​ങ്കെടുത്തിരുന്നു. 

Tags