ഡ്രസ്സിങ് റൂമിലിരുന്ന് സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന് പിഴ

Rajasthan Royals player Riyan Parag fined for smoking in dressing room

ന‍്യൂഡൽഹി: ഡ്രസ്സിങ് റൂമിലിരുന്ന് ഇ സിഗരറ്റ് വലിച്ചതിന് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗിന് പിഴയും ഡിമെറിറ്റ് പോയിന്‍റും ചുമത്തി ബിസിസിഐ. മാച്ച് ഫീസിന്‍റെ 25ശതമാനമാണ് പിഴ. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഡിമെറിറ്റ് പോയിന്‍റ് ലഭിച്ചത്. റിയാൻ കുറ്റം സമ്മതിച്ചതായും മാച്ച് റഫറി അമിത് ശർ‌മ ഏർപ്പെടുത്തിയ നടപടി സ്വീകരിച്ചതായും ബിസിസിഐ വ‍്യക്തമാക്കി.

വിഷ‍യം ബിസിസിഐ ഗൗരവത്തിലെടുത്തിട്ടുണ്ട്. ഐപിഎല്ലിന്‍റെ പ്രശസ്തിക്ക് കളങ്കമുണ്ടാവരുതെന്ന് ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ബിസിസിഐ. റിയാൻ പരാഗ് കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിന്‍റെ 16ാം ഓവറിലായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് സിഗരറ്റ് വലിക്കുക‍യായിരുന്നു. ബ്രോഡ്കാസ്റ്റ് ക‍്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞതാണ് റിയാൻ പരാഗിന് തിരിച്ചടിയായത്.

സംഭവത്തിന്‍റെ വിഡിയോ ദൃശൃങ്ങൾ പ്രചരിച്ചതോടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. 15കാരൻ വൈഭവ് സൂര‍്യവംശിക്കുള്ള പക്വത പോലും റിയാൻ പരാഗിനില്ലെന്നും സ്പോർട്സ്മാൻ സ്പിരിറ്റിന് നിരക്കാത്ത പ്രവൃത്തിയാണിതെന്നും വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ ബിസിസിഐ നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags