രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ഇന്നിംഗ്സ് ജയം

CRI

ഒന്നാം ഇന്നിംഗ്സിൽ 179 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ഒഡിഷ, നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 143 റൺസിന് പുറത്താവുകയായിരുന്നു.

രഞ്ജി ട്രോഫിയിൽ ഒഡിഷക്കെതിരെ കേരളത്തിന് മികച്ച ഇന്നിംഗ്സ് ജയം. ഒന്നാം ഇന്നിംഗ്സിൽ 179 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത ഒഡിഷ, നാലാം ദിനം രണ്ടാം ഇന്നിംഗ്സിൽ 143 റൺസിന് പുറത്താവുകയായിരുന്നു.

നാല് വിക്കറ്റിന് 102 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് ആരംഭിച്ച ഒഡിഷയെ, അഞ്ച് വിക്കറ്റ് വീഴ്ത്തി തകർത്തത് അനുഭസമ്പന്നനായ സ്പിന്നർ ജലജ് സക്സേനയാണ്.നാലാം ദിനത്തിന്റെ തുടക്കത്തിൽ തന്നെ ഒഡിഷയ്ക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി.

ആദ്യ ഇന്നിംഗ്സിൽ ചെറുത്തുനിൽപ്പ് നടത്തിയ ലളിത് യാദവ് (11*) ഒഴികെയുള്ളവരാരും രണ്ടാം ഇന്നിംഗ്സിൽ പൊരുതി നോക്കിയില്ല. ഗൗരവ് ചൗധരി (53), ക്യാപ്റ്റൻ സുബ്രാൻഷു സേനാപതി (30) എന്നിവർ മാത്രമാണ് ഒഡിഷ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ജലജ് സക്സേനയുടെ തകർപ്പൻ സ്പിൻ ആക്രമണത്തിന് പുറമെ ആദിത്യ സർവാതെ രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ ഒഡിഷയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു.സീസണിലെ കേരളത്തിന്റെ ആദ്യ ജയമാണിത്.

Tags