വിന്‍ഷ്യസിന് നേരെയുള്ള വംശീയാധിക്ഷേപം; അറ്റോര്‍ണി ജനറലിന് പരാതി നല്‍കി റയല്‍ മാഡ്രിഡ്

ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തില്‍ സ്പാനിഷ് അറ്റോര്‍ണി ജനറലിന് പരാതി നല്‍കി റയല്‍ മാഡ്രിഡ്. ലാ ലിഗയില്‍ തരം താഴ്ത്തല്‍ ഭീഷണി നേരിടുന്ന വലന്‍സിയക്കെതിരായ മത്സരത്തിലാണ് താരം വംശീയാധിക്ഷേപത്തിന് ഇരയായത്. ഫുട്‌ബോളില്‍ മാത്രമല്ല, കായിക രംഗത്തിലൂടനീളവും ദൈനം ദിന ജീവിതത്തിലും മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണിണിത്. ലോകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാലെടുത്ത് വെച്ചിട്ടും മനുഷ്യരുടെ ഈ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ല.
മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ വലന്‍സിയയുമായുള്ള മത്സരത്തിനിടെ ഗാലറിയുടെ ഒരുഭാഗത്ത് നിന്നും താരത്തിനെതിരെ അധിക്ഷേപം ഉണ്ടായി. താരത്തെ തുടര്‍ച്ചയായി കുരങ്ങന്‍ എന്ന് വിളിച്ചായിരുന്ന് വാലെന്‍ഷ്യയുടെ ഒരു വിഭാഗം ആരാധകര്‍ ദേഷ്യം തീര്‍ത്തത്. തുടര്‍ന്ന്, പത്ത് മിനിറ്റോളം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെയുടേതുമായിരുന്ന ലാ ലിഗ ഇന്ന് വംശ വെറിയന്മാരുടെതാണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ താരം വ്യക്തമാക്കുകയുണ്ടായി. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് ലാ ലിഗ അധികൃതര്‍ അറിയിച്ചു.
ഈ സീസണില്‍ ഒന്നിലധികം തവണ വംശശിയ അധിക്ഷേപത്തിന് ഇരയായ താരമാണ് വിനീഷ്യസ് ജൂനിയര്‍. അതിനാല്‍ തന്നെ, വിഷയത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാനായി റയല്‍ മാഡ്രിഡ് ഒരുങ്ങുന്നത്. വിനീഷ്യസ് ജൂനിയറിനെതിരെ നടന്ന സംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായ് ക്ലബ് വ്യക്തമാക്കി