പൂജാരയെപോലെ മനകരുത്തും ദൃഢനിശ്ചയവും പോരാട്ടവീര്യവുമുള്ള കളിക്കാർ നിലവിലില്ല : ആകാശ് ചോപ്ര
കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ഇന്ത്യൻ താരം ചേതേശ്വർ പൂജാര വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരിൽ ഒരാളായിരുന്നു പൂജാര. ഇന്ത്യൻ ടീമിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ചൂണ്ടിക്കാട്ടി പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. പൂജാരയെപോലെ മനകരുത്തും ദൃഢനിശ്ചയവും പോരാട്ടവീര്യവുമുള്ള കളിക്കാർ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചേതേശ്വർ പൂജാര മിസ്റ്റർ ഡിപൻഡബിളാണ്. ഒരുപാട് ധൈര്യവും ദൃഢനിശ്ചയവും പോരാട്ടവീര്യവും പൂജാരക്കുണ്ട്. എന്ത് ജോലി ഏൽപിച്ചാലും അത് അവൻ ചിരിച്ചോണ്ട് ചെയ്യും. അവനെ പോലുള്ള കളിക്കാർ നിലവിലില്ല. ഇന്ത്യൻ ക്രിക്കറ്റിലെ മറ്റൊരു മനോഹര അധ്യായം കൂടി അവസാനിക്കുന്നു. നിന്റെ കൂടെയും എതിരായും കളിക്കാൻ സാധിച്ചതിൽ അഭിമാനം. ടീമിന് വേണ്ടി അവൻ എന്തും ചെയ്യും. മതിൽ പൊളിക്കാനും മതിലാകാനും അവന് സാധിക്കും. ഇന്ത്യക്ക് വേണ്ടിയുള്ള ദൈർഘ്യമേറിയ ടെസ്റ്റ് ഇന്നിങ്‌സ് പുജിയുടെ ബാറ്റിൽ നിന്നുമാണ്. ഒരു ടെസ്റ്റ് മത്സരത്തിന്റെ അഞ്ച് ദിവസവും അവൻ ബാറ്റ് ചെയ്തിട്ടുണ്ട്,’ ആകാശ് ചോപ്ര പറഞ്ഞു.
.jpg)

