വിജയത്തിന് പിന്നാലെ അര്‍ജന്റീനിയന്‍ താരങ്ങള്‍ ഉയര്‍ത്തിയ രാഷ്ട്രീയ ബാനര്‍ വിവാദത്തില്‍
ഞായറാഴ്ച സ്പെയിനിനെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങാനിരിക്കേ ഫിഫയുടെ ഭാഗത്തു നിന്ന് അര്‍ജന്റീനയ്ക്ക് മേല്‍ അച്ചടക്ക നടപടിയോ പിഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചതിന് പിന്നാലെ മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഇംഗ്ലണ്ടിനെതിരായ 2-1 ന്റെ ആവേശകരമായ വിജയത്തിന് ശേഷം അര്‍ജന്റീനന്‍ താരങ്ങള്‍ മൈതാനത്ത് ഉയര്‍ത്തിയത് ഫിഫ വിലക്കിയിട്ടുള്ള രാഷ്ട്രീയ ബാനര്‍ ' ലാസ് മാല്‍വിനാസ് സോണ്‍ അര്‍ജന്റീനാസ് (ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് ) എന്നെഴുതിയ ബാനറുകളാണ് അര്‍ജന്റീനന്‍ പ്രതിരോധ താരങ്ങളായ ജിയോവാനി ലോ സെല്‍സോ ,നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡോ മാര്‍ട്ടിനെസ് തുടങ്ങിയവര്‍ മൈതാനത്ത് ആഹ്ലാദ പ്രകടനം നടത്തിയത്.
രാഷ്ട്രീയവും വംശീയവും പ്രകോപനപരവുമായ സന്ദേശങ്ങള്‍ നല്‍കുന്ന ബാനറുകള്‍, പതാകകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്റ്റേഡിയത്തിനകത്ത് ഫിഫയുടെ സ്റ്റേഡിയം പെരുമാറ്റച്ചട്ടം പ്രകാരം കര്‍ശനമായി വിലക്കിയിട്ടുള്ളതാണ്. ഫിഫയുടെ നിയമങ്ങളുടെ ലംഘനമാണ് അര്‍ജന്റീനന്‍ താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.
ഞായറാഴ്ച സ്പെയിനിനെതിരെ കലാശപ്പോരാട്ടത്തിന് ഇറങ്ങാനിരിക്കേ ഫിഫയുടെ ഭാഗത്തു നിന്ന് അര്‍ജന്റീനയ്ക്ക് മേല്‍ അച്ചടക്ക നടപടിയോ പിഴയോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാണികള്‍കള്‍ക്ക് പതാകകളും ബാനറുകളു ംവിലക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് മത്സരം കഴിഞ്ഞ ഉടന്‍ താരങ്ങള്‍ തന്നെ നേരിട്ട് ബാനറുമായി രംഗത്തെത്തിയത്.
ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയ ശേഷവും അര്‍ജന്റീനന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ മാല്‍വിനാസിനും മറഡോണയ്ക്കും മെസ്സിയുടെ അവസാന ലോകകപ്പിനും വേണ്ടി എന്നു പാട്ടുപാടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
.jpg)

