ഇന്ധന പ്രതിസന്ധിയില്‍ പാക്കിസ്ഥാന്‍ ; പിഎസ്എല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

naqvi

ഫൈസലാബാദ്, പെഷവാര്‍, റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍, കറാച്ചി എന്നിങ്ങനെയാണ് പിഎസ്എലിന് നേരത്തെ വേദികള്‍ നിശ്ചയിച്ചിരുന്നത്.

മധ്യപൂര്‍വ ദേശത്ത് യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇന്ധന പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് പാക്കിസ്ഥാന്‍. വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് പുതിയ തീരുമാനം. ആറ് നഗരങ്ങളിലായി നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റ് നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് രണ്ടു വേദിയിലേക്ക് ചുരുക്കി. ലാഹോറില്‍ നടത്താനിരുന്ന ഉത്ഘാടന ചടങ്ങും ഉപേക്ഷിച്ചു.
ഫൈസലാബാദ്, പെഷവാര്‍, റാവല്‍പിണ്ടി, മുള്‍ട്ടാന്‍, ലാഹോര്‍, കറാച്ചി എന്നിങ്ങനെയാണ് പിഎസ്എലിന് നേരത്തെ വേദികള്‍ നിശ്ചയിച്ചിരുന്നത്. പുതിയ നിയന്ത്രണം നിലവില്‍ വന്നതോടെ ലാഹോറിലും കറാച്ചിയിലുമായി മത്സരങ്ങള്‍ ചുരുങ്ങുകയായിരുന്നു. ഉദ്ഘാടന മത്സരവും ഫൈനലും ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാകും നടക്കുക. മറ്റ് മാര്‍ഗ്ഗമില്ലെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി പറഞ്ഞു. വേദി നഷ്ടമായ നഗരങ്ങളോട് നഖ്വി ക്ഷമാപണം നടത്തി.


 

Tags