ഒളിമ്ബിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
Aug 1, 2021, 20:00 IST
ടോക്കിയോ: ഒളിമ്ബിക്സ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീം സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.41 വർഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്ബിക്സ് ഹോക്കി സെമിയിൽ കടക്കുന്നത്. 1980-ലെ മോസ്കോ ഒളിമ്ബിക്സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്.
ഇന്ത്യൻ ജഴ്സിയിൽ 50-ാം മത്സരത്തിന് ഇറങ്ങിയ ദിൽപ്രീത് സിംഗ് (7), ഗുർജന്ത് സിംഗ് (16), ഹാർദിക് സിംഗ് (57) എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്.മലയാളിയായ ഗോൾകീപ്പർ പി.ആർ. ശ്രീജേഷിൻറെ തകർപ്പൻ സേവുകളാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തുണയായത്. ബെൽജിയമാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.
The post ഒളിമ്ബിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ first appeared on Keralaonlinenews.