നോർവേ ചെസ്സ് ; ആറാം റൗണ്ടിൽ മാഗ്‌നസ് കാൾസനെ വീഴ്ത്തി ഗുകേഷ്

Norway Chess; Gukesh defeats Magnus Carlsen in the sixth round
Norway Chess; Gukesh defeats Magnus Carlsen in the sixth round

നോർവെ: നോർവേ ചെസ്സിൽ ആറാം റൗണ്ടിൽ മാഗ്‌നസ് കാൾസനെ പരാജയപ്പെടുത്തി ഇന്ത്യൻ താരം ഡി ഗുകേഷ്. ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസനെ ഇതാദ്യമായാണ് ഗുകേഷ് തോൽപ്പിക്കുന്നത്. ടൂർണമെന്റിന്റെ ആറാം റൗണ്ടിലാണ് ഗുകേഷ് കാൾസണെതിരെ ആധികാരികമായ വിജയം നേടിയത്. തോൽവിക്ക് ശേഷം വളരെ ക്ഷോഭത്തോടെയാണ് മുൻ ലോക ചാമ്പ്യൻ കൂടിയായ കാൾസൻ പ്രതികരിച്ചത്. മേശയിൽ ആഞ്ഞടിച്ചതിന് ശേഷമാണ് കാൾസൻ വേദി വിട്ടത്.

tRootC1469263">

പരാജയത്തിന് പിന്നാലെ രോഷാകുലനായ മാഗ്‌നസ് കാൾസൺ മേശമേൽ ഇടിച്ച് രോഷം പ്രകടിപ്പിച്ചു. ഇതിന്റെ വീഡിയോ നോർവേ ചെസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. തന്റെ കരിയറിൽ താനും ഒരുപാട് തവണ മേശമേൽ ഇടിച്ചിട്ടുണ്ടെന്ന് ഗുകേഷ് മത്സരശേഷം പറഞ്ഞു.

Tags