എതിരാളികൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ടീം ആണ് ഇന്ത്യയെന്ന് എം എസ് ധോണി
Feb 4, 2026, 15:05 IST
ന്യൂഡൽഹി: ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം എതിരാളികൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന ടീം ആണെന്ന് എം എസ് ധോണി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2024-ലെ ലോകകപ്പിന് ശേഷം ഇത് വരെ ഇന്ത്യ ഒരു ടി20 പരമ്പരയിൽ തോറ്റിട്ടില്ല. 41 മത്സരങ്ങളിൽ 31 എണ്ണത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ഇത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചുണ്ടെന്നും ധോനി പറഞ്ഞു.
tRootC1469263">ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാൻ ടീമിന് കഴിവുണ്ട്, അത് മാത്രമല്ല ഒരു ടീമിന് ആവശ്യം അനുഭവസമ്പത്താണ്. സമ്മർദ്ദങ്ങൾക്കിടെ മത്സരം കളിച്ചിട്ടുള്ള അനുഭവം ടീമിന് ഉണ്ട്. അത് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും ധോനി പറഞ്ഞു.
.jpg)


