‘ഓരോ മത്സരത്തിലും മുന്നോട്ടുപോകാൻ ലഖ്‌നൗ താരങ്ങൾ കഠിനമായി ശ്രമിക്കുന്നുണ്ട്’ : റിഷഭ് പന്ത്

Rishabh Pant
Rishabh Pant

ലഖ്‌നൗ : ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ റിഷഭ് പന്ത്. ‘ലഖ്‌നൗവിന് മികച്ച സ്‌കോർ നേടാൻ കഴിഞ്ഞില്ല. 20-25 റൺസിന്റെ കുറവാണ് ലഖ്‌നൗവിനുണ്ടായത്. തുടക്കത്തിലെ വിക്കറ്റുകൾ നഷ്ടമായാൽ വലിയ ടോട്ടലിലേക്ക് എത്താൻ സാധിക്കില്ല. എന്നാൽ ഓരോ മത്സരത്തിലും മുന്നോട്ടുപോകാൻ ലഖ്‌നൗ താരങ്ങൾ കഠിനമായി ശ്രമിക്കുന്നുണ്ട്. പിച്ച് സ്ലോ ആയിരിക്കുമെന്നാണ് കരുതിയത്. സ്പിന്നർമാരെ പിച്ച് പിന്തുണയ്ക്കുമെന്നും കരുതി. തോൽവിയിൽ നിന്ന് പഠിച്ച് മുന്നോട്ടുപോകും. മത്സരത്തിൽ ഒരുപാട് പോസിറ്റീവായ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്.

റിഷഭ് പന്തും ടീം ഉടമ സഞ്ജീവ് ഗോയങ്കയും വീണ്ടും ട്രോളുകളിൽ നിറയുന്നു. 27 കോടി രൂപ നൽകി സഞ്ജീവ് ഗോയങ്കയുടെ ലഖ്‌നൗ സ്വന്തമാക്കിയ റിഷഭ് പന്ത് മൂന്ന് മത്സരം പിന്നിട്ടപ്പോൾ നേടിയിരിക്കുന്നത് 17 റൺസ് മാത്രമാണ്. രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഇതോടെയാണ് ആരാധകർ ഗോയങ്കയെയും റിഷഭിനെയും ട്രോളുകളിൽ നിറച്ചത്. ഒരു ബോളിന് റിഷഭ് പന്തിന് നൽകുന്ന തുകയെക്കുറിച്ച് ഗോയങ്ക കണക്കുകൂട്ടുന്നുണ്ടാവുമെന്നാണ് ആരാധകരിൽ ഒരാൾ പറയുന്നത്. റിഷഭ് പന്തിനെതിരെ വിമർശനം ഉന്നയിക്കാനുള്ള എല്ലാ അവകാശങ്ങളും സഞ്ജീവ് ഗോയങ്കയ്ക്കുണ്ടെന്നാണ് മറ്റൊരാൾ പറയുന്നത്.

Tags

News Hub