പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആന; എഴുന്നള്ളിപ്പിന്റെ പേരിൽ കണ്ണൂരിൽ മിണ്ടാപ്രാണിയോട് ക്രൂരത


കണ്ണൂർ : പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് എഴുന്നള്ളിപ്പ് നടന്നത്. മംഗലംകുന്ന് ഗണേശൻ എന്ന അവശനായ ആനയെ ആണ് ഉത്സവത്തിന് എത്തിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം നില നിൽക്കെയാണ് ഈ ക്രൂരത.
ആനയുടെ കാലുകളിലെ മുറിവുകൾ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിർത്തിച്ചു. ഇതുകണ്ട് നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാൻ പാപ്പാന്മാർ ശ്രമിച്ചതായും പറയുന്നു.
Tags

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പുതിയൊരു വിഷുക്കാലം ; വിഷുക്കണിയിൽ ആറന്മുള കണ്ണാടിക്കുള്ള പ്രത്യേക സ്ഥാനത്തിന് കാരണം ....
മേടമാസത്തിലെ തണുത്ത പുലരിയിൽ വിഷുകണി കണ്ടുണരാൻ തയ്യാറാവുകയാണ് മലയാളികൾ .വിഷുവിന് ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് വിഷുപുലരിയിൽ നമ്മൾ