ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു ; വധു ബാല്യകാല സുഹൃത്ത് വംശിക ഛദ്ദ

KuldeepYadav

 ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. തന്റെ ബാല്യകാല സുഹൃത്തായ വംശിക ഛദ്ദയാണ് വധു. ഈ മാസം 14-ന് ഡെറാഡൂണിലെ പ്രമുഖ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരങ്ങൾ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് സൂചനകൾ.

tRootC1469263">

ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളായ കുൽദീപും വംശികയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കാൺപൂരിൽ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു ഇരുവരുടെയും താമസം. വർഷങ്ങൾ നീണ്ട ആഴത്തിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വംശിക നിലവിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയാണ്.

Tags