സീചെം ട്രോഫിയിൽ പോണ്ടിച്ചേരിയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കേരളം

Cooch Behar Trophy: Rajasthan 71 for 2 vs Kerala

പോണ്ടിച്ചേരി:  സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. പോണ്ടിച്ചേരിയെ അഞ്ച് വിക്കറ്റിനാണ് കേരള വനിതകൾ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 25 പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരിയെ കണിശതയാർന്ന ബൗളിങ്ങിലൂടെ കേരള വനിതകൾ പ്രതിരോധത്തിലാക്കി. ഓപ്പണർമാരായ യുവശ്രീ കാർത്തികേയനും കവീഷയ്ക്കുമൊഴികെ മറ്റാർക്കും പോണ്ടിച്ചേരി ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. യുവശ്രീ 26-ഉം കവീഷ 21-ഉം റൺസെടുത്തു. കേരളത്തിനുവേണ്ടി രോഹിണി മാനെയും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 48 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും കിരൺ നവ്ഗിരെ, ആശ ശോഭന, സജന സജീവൻ, സായൂജ്യ എന്നിവർ ചേർന്ന് വിജയത്തിലെത്തിച്ചു. കിരൺ നവ്ഗിരെ 21-ഉം ആശ ശോഭന 17-ഉം റൺസെടുത്തു. സജന സജീവൻ 14-ഉം സായൂജ്യ 10-ഉം റൺസുമായി പുറത്താകാതെ നിന്നു. ആശ ശോഭനയാണ് പ്ലെയർ ഓഫ് ദി മാച്ച്.

Tags