കെസിഎൽ 2025: ആലപ്പി റിപ്പിൾസ് കളിക്കാരെ അവതരിപ്പിച്ച് കുഞ്ചാക്കോ ബോബൻ

KCL 2025: Kunchacko Boban introduces Alleppey Ripples players
KCL 2025: Kunchacko Boban introduces Alleppey Ripples players

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ഒരുങ്ങുന്ന ആലപ്പുഴയുടെ സ്വന്തം ടീം ആലപ്പി റിപ്പിൾസ് കളിക്കാരെ സിനിമാതാരം കുഞ്ചാക്കോ ബോബൻ ആരാധകർക്കു മുമ്പിൽ അണിനിരത്തിയപ്പോൾ വാനോളമെത്തി ആവേശം. റിപ്പിൾസ് ടീമിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ കുഞ്ചാക്കോ ബോബൻ എസ് ഡി കോളേജിൽ നടന്ന ചടങ്ങിലാണ് ടീമിനെ അവതരിപ്പിച്ചത്.

tRootC1469263">

താരലേലത്തിനു ശേഷം വമ്പൻ മാറ്റങ്ങൾ നടത്തി എത്തുന്ന ആലപ്പി റിപ്പിൾസ് ടീമിന്റെ അവതരണം 'സേ നോ ടു ഡ്രഗ്‌സ്' പ്രചാരത്തിനു കൂടി ഊന്നൽ നൽകി. റിപ്പിൾസ് കോച്ച് സോണി ചെറുവത്തൂർ, ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ, വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ എന്നിവരും മറ്റ് ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ടീം ഉടമകളായ ടി. എസ്. കലാധരൻ, റാഫേൽ പൊഴോലിപ്പറമ്പിൽ തോമസ് എന്നിവർ കളിക്കാർക്ക് ടീമിലേക്കുള്ള ഔദ്യോഗിക പ്രവേശനത്തിന്റെ ഭാഗമായ ടീം ക്യാപ് കൈമാറി.

ജലജ് സക്സേന, വിഗ്നേഷ് പുത്തൂർ, അക്ഷയ്.ടി.കെ, ബേസിൽ എൻ. പി, ശ്രീഹരി എസ്. നായർ, ആദിത്യ ബൈജു, മുഹമ്മദ് കൈഫ്‌, രാഹുൽ ചന്ദ്രൻ, അനുജ്ജ് ജോതിൻ, ശ്രീരൂപ് എം. പി., ബാലു ബാബു, അരുൺ കെ. എ., അഭിഷേക് പി നായർ, ആകാശ് പിള്ള, മുഹമ്മദ് നാസിൽ, അർജുൻ നമ്പ്യാർ എന്നിവരാണ് ടീമിലെ മറ്റ് കളിക്കാർ. ഈ മാസം 22നു തൃശൂർ ടൈറ്റൻസിനു എതിരായാണ് കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പി റിപ്പിൾസിന്റെ ആദ്യ മത്സരം.  

കോച്ചിങ് സ്റ്റാഫ്, സ്‌പോൺസേർസ്, എസ് ഡി കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി. തുടർന്ന് റാപ്പർ ഫെജോ, ഡിജെ റിക്കി ബ്രൗൺ എന്നിവരുടെ ലൈവ് പെർഫോമൻസും ലൈറ്റ് ആൻഡ് സൗണ്ട് ഷോയും നടന്നു.

Tags