കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലകൻ പുറത്ത്
കണ്ണൂർ: സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ നിർണായകമായ മൂന്ന് മത്സരങ്ങൾ ബാക്കിനിൽക്കെ മുഖ്യപരിശീലകൻ ആൻേ്രഡ ചെർണിഷോവിനെ പുറത്താക്കി കണ്ണൂർ വാരിയേഴ്സ് എഫ്സി. ശേഷിക്കുന്ന മത്സരങ്ങൾക്കായി സഹപരിശീലകൻ ഷഫീഖ് ഹസനെ ആക്ടിങ് ഹെഡ് കോച്ചായി നിയമിച്ചു.
ഈ സീസണിലെ ടീമിന്റെ പ്രകടനവും ഫലങ്ങളും വിശദമായി വിലയിരുത്തിയ ശേഷമാണ് ക്ലബ് മാനേജ്മെന്റിന്റെ നടപടി. ഇതുവരെ ടീമിനായി നൽകിയ സേവനങ്ങൾക്കും പ്രതിബദ്ധതയ്ക്കും ക്ലബ് നന്ദി അറിയിച്ചു. നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് ഏഴ് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് വിജയവും നാവ് തോൽവിയും ഒരു സമനിലയുമായി ഏഴ് പോയിന്റ്ുമായി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ശേഷിക്കുന്ന മത്സരങ്ങളിൽ ആത്മവിശ്വാസം വീണ്ടെടുക്കാനും ടീമിന്റെ ഐക്യം ശക്തിപ്പെടുത്താനും കളിക്കാർക്കും പരിശീലക സംഘത്തിനും പൂർണ പിന്തുണ നൽകുമെന്ന് ക്ലബ് അറിയിച്ചു. സീസൺ അവസാനിച്ചിട്ടില്ലെന്നും പോരാട്ടവീര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ ക്ലബ്, ശേഷിക്കുന്ന മത്സരങ്ങളിലും ടീമിനൊപ്പം ഉറച്ചുനിൽക്കാൻ ആരാധകരോട് അഭ്യർഥിച്ചു.
.jpg)

