ഫുട്‌ബോൾ കോച്ചസിന് പരിശീലനവുമായി കണ്ണൂർ വാരിയേഴ്‌സ്

Kannur Warriors with Shopprix Cup for school children

കണ്ണൂർ: ഫുട്‌ബോൾ കോച്ചുമാർക്ക് പരിശീലനുമായി സൂപ്പർ ലീഗ് കേരള ചാമ്പ്യൻമാരായ കണ്ണൂരിന്റെ സ്വന്തം ക്ലബ് കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി. മാർച്ച് 4,5 തിയ്യതികളിൽ കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിലും പോലീസ് പരേഡ് ഗ്രൗണ്ടിലുമായി ആണ് രണ്ട് ദിവസം നീളുന്ന പരിശീലനം സംഘടിപ്പിക്കുന്നത്.

tRootC1469263">

പൊസിഷൻ സ്‌പെസിഫിക് പരിശീലനം എന്ന വിഷയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി സഹപരിശീലകനും സന്തോഷ് ട്രോഫി കേരള ടീമിന്റെ മുഖ്യ പരിശീലകനുമായ ഷഫീഖ് ഹസ്സനാണ് പരിശീലനത്തിന് നേതൃത്വം നൽകും.പങ്കെടുക്കുന്നവർക്ക് ജേഴ്‌സി, ക്ലബ് മെർച്ചന്റീസ്, റിഫ്രഷ്‌മെന്റ്, സെർട്ടിഫിക്കറ്റ് എന്നിവ നൽക്കും. എ.ഐ.എഫ്.എഫ്. ഡി, എ.എഫ്.സി. സി ലൈസൻസുള്ള പരിശീലകർക്കായിരിക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മുൻഗണന.  താൽപര്യമുളളവർക്ക് ബന്ധപ്പെടാം: 8078579180.
 

Tags