കണ്ണൂരിൽ ഫുട്ബോൾ കോച്ചുമാർക്ക് പരിശീലനം ഒരുക്കി കണ്ണൂർ വാരിയേഴ്‌സ്
കണ്ണൂർ : കണ്ണൂരിൽ ഫുട്ബോൾ കോച്ചുമാർക്ക് പരിശീലനം ഒരുക്കി സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്സി. കണ്ണൂർ ജവഹർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പരിശീലന പരിപാടിക്ക് തുടക്കമായി. പൊസിഷൻ സ്‌പെസിഫിക് പരിശീലനം എന്ന വിഷയത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്‌സി സഹപരിശീലകനും സന്തോഷ് ട്രോഫി കേരള ടീമിന്റെ മുഖ്യ പരിശീലകനുമായ ഷഫീഖ് ഹസ്സനാണ് രണ്ട് ദിവസം നീളുന്ന പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
tRootC1469263">
പരിപാടിൽ ഇന്റർനാഷണൽ എക്‌സ്‌പേർട്ട് സെഷനിൽ കണ്ണൂർ വാരിയേഴ്‌സ് മുഖ്യപരിശീലകൻ മാനുവൽ സാഞ്ചസ് ഓൺലൈനായി വിദേശ രാജ്യങ്ങളിലെ പരിശീലന രീതികളെ കുറിച്ച് ക്ലാസ് നൽകി. കണ്ണൂർ വാരിയേഴ്സ് എഫ്‌സി ഡയറക്ടർ സി.എ. മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങ് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് വി.കെ. അബ്ദുൽ നിസാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വാരിയേഴ്‌സ് ഓപ്പറേഷൻ മാനേജർ ആൽഫിൻ കെ ജോസഫ് സംസാരിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഇന്ന് (05-03-2026) അവസാനിക്കും.
.jpg)


