കാലിക്കറ്റിനെ തകര്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് ഫൈനലില്‍
കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 19 ന് നടക്കുന്ന ഫൈനലില്‍ രണ്ടാം സെമിയില്‍ മലപ്പുറം എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സി വിജയികളുമായി ഏറ്റുമുട്ടും.
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സെമി ഫൈനലില്‍ കാലിക്കറ്റ് എഫ്‌സിയെ തോല്‍പ്പിച്ച് കണ്ണൂര്‍് വാരിയേഴ്‌സ് എഫ്‌സി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. കണ്ണൂരിന് വേണ്ടി മുഹമ്മദ് സിനാന്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. കണ്ണൂര്‍ ആദ്യമായി ആണ് സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ ഫോഴ്‌സ കൊച്ചിയോട് കണ്ണൂര്‍ പരാജയപ്പെട്ടിരുന്നു.
tRootC1469263">കണ്ണൂര്‍ മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 19 ന് നടക്കുന്ന ഫൈനലില്‍ രണ്ടാം സെമിയില്‍ മലപ്പുറം എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സി വിജയികളുമായി ഏറ്റുമുട്ടും. തൃശൂര്‍ മാജികിന് എതിരെ ഇറങ്ങിയ ആദ്യ ഇലവനില്‍ രണ്ട് മാറ്റങ്ങളുമായി ആണ് കണ്ണൂര്‍ വാരിയേഴ്‌സ് സെമി ഫൈനലിന് ഇറങ്ങിയത്. പനികാരണം പുറത്തിരിക്കേണ്ടി വന്ന സന്ദീപ് എസിന് പകരം പ്രതിരോധ നിരയില്‍ സച്ചിന്‍ സുനില്‍ ഇറങ്ങി. അറ്റാക്കിംങില്‍ പരിക്കില്‍ നിന്ന് പൂര്‍ണമുക്തി ലഭിക്കാത്ത കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ സര്‍ദിനേറോയ്ക്ക് പകരമായി ടി ഷിജിനും ആദ്യ ഇലവനില്‍ ഇടംപിടിച്ചു.
സെമി ഫൈനലിന് നേരത്തെ യോഗ്യത നേടിയിരുന്ന കാലിക്കറ്റ് എഫ്‌സി അവസാന മത്സരങ്ങളില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. അവസാന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെതിരെ ഇറങ്ങിയ ഇലവനില്‍ അടിമുടി മാറ്റങ്ങള്‍ നടത്തി മികച്ച ഇലവനെയാണ് കാലിക്കറ്റ് എഫ്‌സി ഇറക്കിയത്. ഗോള്‍ കീപ്പര്‍ ഹജ്മല്‍, പ്രതിരോധ താരം റിച്ചാര്‍ഡ്, മുഹമ്മദ് റിയാസ്, സച്ചിന്‍ സിബി മധ്യനിരയില്‍ ജോനാതന്‍ പെരേര, മുഹമ്മദ് അഷ്‌റഫ് എ.കെ., അറ്റാക്കിംങില്‍ മുഹമ്മദ് അജ്‌സല്‍, പ്രശാന്ത് കെ. തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ മടങ്ങിയെത്തി.
6 ാം മിനുട്ടില്‍ തന്നെ കണ്ണൂരിന്റെ മധ്യനിരതാരം ലവ്‌സാംബയ്ക്ക് മുഹമ്മദ് അഷ്‌റഫിനെ ഫൗള്‍ ചെയ്തതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 7ാം മിനുട്ടില്‍ കാലിക്കറ്റിനെ തേടി ആദ്യ അവസരം എത്തി. ഇടത് വിങ്ങില്‍ പ്രശാന്ത് നടത്തിയ ഒറ്റയ്ക്കുള്ള മുന്നേറ്റത്തിന് ഒടുവില്‍ അജ്‌സലിന് നല്‍കി. അജ്‌സല്‍ ബോക്‌സിലേക്ക് അസിഫിനെ ലക്ഷ്യം വെച്ച് ക്രോസ് നല്‍കിയെങ്കിലും കൃത്യമായി കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. 13 ാം മിനുട്ടില്‍ കാലിക്കറ്റിന് രണ്ടാം അവസരം ലഭിച്ചു. പ്രശാന്ത് എടുത്ത ഇന്‍സിംങ് കോര്‍ണര്‍ പ്രതിരോധ താരം സോസ ഫ്‌ളിക്ക് ചെയ്ത് ഗോളാക്കി മാറ്റാന്‍ ശ്രമിച്ചെങ്കിലും ഗോള്‍ ബാറില്‍ തട്ടി പുറത്തേക്ക്. 14 ാം മിനുട്ടില്‍ കണ്ണൂരിന് മികച്ചൊരു അവസരം ലഭിച്ചു.
സ്വന്തം ഹാഫില്‍ നിന്ന് പ്രതിരോധ താരം നിക്കോളാസ് എടുത്ത ലോങ് കിക്ക് ഷിജിന്‍ സിനാനെ ലക്ഷ്യമാക്കി പിന്നിലേക്ക് ഹെഡ് ചെയ്ത് നല്‍കി. ഓടി പന്തെടുത്ത സിനാന്‍ ഗോള്‍ പോസ്റ്റില്‍ നിന്ന് അല്‍പം കയറി നിന്നിരുന്ന ഹജ്മലിന്റെ മുകളിലൂടെ ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ ബാറിന് മുകളിലൂടെ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 22 ാം മിനുട്ടില്‍ കാലിക്കറ്റിന്റെ ഇടത് ബാക്ക് സച്ചു സിബി പരിക്ക് പറ്റി പുറത്തേക്ക്. പകരം ഷഹബാസ് ഇറങ്ങി. 26 ാം മിനുട്ടില്‍ കാലിക്കറ്റിന്റെ ഷഹബാസിന് സിനാനെ ഫൗള്‍ ചെയ്തതിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 39 ാം മിനുട്ടില്‍ സിനാനെ ഫൗള്‍ ചെയ്തതിന് കാലിക്കറ്റിന്റെ റിച്ചാര്‍ഡിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 43 ാം മിനുട്ടില്‍ കാലിക്കറ്റിന് വീണ്ടും മഞ്ഞ കാര്‍ഡ്. കീന്‍ ലൂയിസിനെ ഫൗള്‍ ചെയ്തതിന് സോസയ്ക്കാണ് കാര്‍ഡ് ലഭിച്ചത്. 46 ാം മിനുട്ടില്‍ കണ്ണൂരിന്റെ പ്രതിരോധ താരം സച്ചിന്‍ ഗോള്‍ കീപ്പര്‍ അല്‍കേഷിന് നല്‍കിയ മൈനസ് പാസ് കാലിക്കറ്റ് അറ്റാക്കിംങ് താരം അജ്‌സല്‍ ഓടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ടു.

രണ്ടാം പകുതിയില്‍ കാലിക്കറ്റ് അറ്റാകിംങിന് മൂര്‍ച്ഛ കൂട്ടാന്‍ റിന്‍ഗനെയും മുഹമ്മദ് അഷ്‌റഫിനെയും പിന്‍വലിച്ച് ബോവാസോയെയും മുഹമ്മദ് ആഷിഖിനെയും ഇറക്കി. 52 ാം മിനുട്ടില്‍ തന്നെ കാലിക്കറ്റിന് അവസരം ലഭിച്ചു. കണ്ണൂര്‍ ഗോള്‍ കീപ്പര്‍ അല്‍കേഷ് ക്ലിയര്‍ ചെയ്യവേ വീണു കിട്ടിയ അവസരം അജ്‌സല്‍ കണ്ട്‌റോള്‍ ചെയ്ത് ഗോളാക്കി ശ്രമിച്ചെങ്കിലും കണ്ണൂര്‍ പ്രതിരോധ താരം നിക്കോളാസ് കൃത്യമായി തട്ടിയെടുത്തു.
56 ാം മിനുട്ടില്‍ കാലിക്കറ്റ് താരം ഷഹബാസും ആഷിഖും നടത്തിയ ഉഗ്രന്‍ മുന്നേറ്റത്തിനൊടുവില്‍ ആഷിഖ് ബോക്‌സിലേക്ക് പ്രശാന്തിനെ ലക്ഷ്യമാക്കി ക്രോസ് ചെയ്‌തെങ്കിലും പ്രശാന്തിന് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 62 ാം മിനുട്ടില്‍ കണ്ണൂരിന്റെ പ്രതിരോധ താരം നിക്കോളാസിന് മഞ്ഞ കാര്‍ഡ് ലഭിച്ചു. 71 ാം മിനുട്ടില്‍ കണ്ണൂരിന് പെനാല്‍റ്റി ലഭിച്ചു. ബോക്‌സിനകത്ത് നിന്ന് അസിയര്‍ ഗോമസിനെ റിയാസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി സിനാന്‍ ഗോളാക്കി മാറ്റി. കാലിക്കറ്റ് ഗോള്‍ കീപ്പര്‍ ഹജ്മല്‍ തട്ടിയെങ്കിലും കൈയില്‍ തട്ടി ഗോളാവുകയായിരുന്നു.
76 ാം മിനുട്ടില്‍ കണ്ണൂരിന്റെ സിനാന് അവസരം ലഭിച്ചു. ഗോള്‍ കീപ്പര്‍ അല്‍കേഷ് എടുത്ത ഗോള്‍ കിക്ക് ഷിജിന്‍ പിന്നിലേക്ക് ഹെഡ് ചെയ്ത് നല്‍കി. കാലിക്കറ്റ് ഗോള്‍കീപ്പര്‍ ഹജ്മലില്‍ നിന്ന് പന്ത് തട്ടി എടുത്ത സിനാന്‍ ഗോള്‍ ലക്ഷ്യമാക്കി അടിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഹജ്മല്‍ രക്ഷകനായി. പരിക്കേറ്റ കാലിക്കറ്റ് ഗോള്‍ കീപ്പര്‍ ഹജ്മലിന് പകരമായി അമനെ കളത്തിലിറക്കി. പ്രതിരോധ താരം റിച്ചാര്‍ഡിനെ പിന്‍വലിച്ച് ബ്രൂണോയെ ഇറക്കി. 80 ാം മിനുട്ടില്‍ കാലിക്കറ്റിന്റെ ബോവാസോക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചു. കണ്ണൂര്‍ കീനിനെ പിന്‍വലിച്ച് മധ്യനിരയില്‍ ആസിഫിനെ ഇറക്കി. അധിക സമയത്ത് കണ്ണൂര്‍ സച്ചിനെ പിന്‍വലിച്ച് അശ്വിനെ ഇറക്കി.
.jpg)


