കായിക സ്റ്റേഡിയം നിർമ്മാണത്തിനുള്ള നിർദ്ദിഷ്ട സ്ഥലം ടി. ഒ മോഹനൻ എം എൽ എ സന്ദർശിച്ചു

To mohanan

മുണ്ടേരി : മുണ്ടേരി ഗ്രാമപഞ്ചായത്തിലെ യുവതലമുറയുടെ ഏറെക്കാലത്തെ കായിക സ്വപ്നങ്ങൾക്ക് നിറമേകി സർക്കാർ നടപടി തുടങ്ങി. പുതുതായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആധുനിക കായിക സ്റ്റേഡിയത്തിന്റെയും മുണ്ടേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കുന്ന ഫെസിലിറ്റേഷൻ സെൻ്ററിൻ്റെയും നിർദ്ദിഷ്ട സ്ഥലം അഡ്വ: ടി. ഒ മോഹനൻ എം എൽ എ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. റസീന എന്നിവരുടെ നേതൃത്വത്തിൽ മുണ്ടേരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സംയുക്തമായി സന്ദർശനം നടത്തി.

സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഉന്നതതല സംഘം സ്ഥലം പരിശോധിക്കാനെത്തിയത്.

​സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, റോഡ് സൗകര്യങ്ങൾ, വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സാധ്യതകൾ തുടങ്ങിയ പ്രധാന കാര്യങ്ങൾ സംഘം വിലയിരുത്തി. സ്റ്റേഡിയത്തോട് അനുബന്ധിച്ച് ഫുട്ബോൾ ഗ്രൗണ്ട്, സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ചചെയ്തു.

Munderi stadium

​നാടിന്റെ കായിക രംഗത്ത് പുതിയൊരു കുതിച്ചുചാട്ടമാകും ഈ പദ്ധതിയെന്നും, സമയബന്ധിതമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. സാങ്കേതിക തടസ്സങ്ങൾ എത്രയും പെട്ടെന്ന് നിക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

​സന്ദർശന വേളയിൽ പഞ്ചായത്ത് വെസ് പ്രസിഡൻ്റ് വി.കെ.സനേഷ് ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ തസ്‌കീം , വാർഡ് മെമ്പർമാർ , പ്രാദേശിക കായിക സംഘാടകർ രാഷ്ട്രീയ പാർട്ടീ നേതാക്കളായ ലക്ഷമണൻ തുണ്ടിക്കോത്ത്,സുധീഷ് മുണ്ടേരി,ലക്ഷ്മണൻ ടി.കെ, സി രവീന്ദ്രൻ തുടങ്ങിയവരുമുണ്ടായിരുന്നു.

Tags