സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നവംബർ ഒന്നിന് തുടങ്ങും
കണ്ണൂർ: സൗത്ത് ഇന്ത്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് നവംബർ ഒന്ന് മുതൽ നാലു വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് അസോസിയേഷൻ വൈസ് പ്രസിഡണ്ട് മോഹൻ പീറ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തെന്നിന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്ര, തെലങ്കാന, കർണ്ണാടക, തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാമ്പ്യൻ പവർലിഫ്റ്റർമാർചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും . കണ്ണൂർ ജില്ല പവർലിഫ്റ്റിംഗ് അസോസിയേഷനും കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള കേരള സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേഷനും ആണ് ആദിത്യം അരുളുന്നത്. ഈ മത്സരങ്ങൾ പവർലിഫ്റ്റിംഗ് ഇന്ത്യയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. എക്യുപ്‌ഡ് വിഭാഗത്തിൽ 350 പേരും ക്ലാസിക്ക് വിഭാഗത്തിൽ 350 പേരും മത്സരത്തിൽ പങ്കെടുക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ ( പുരുഷ, വനിത ) വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 50 ഒഫീഷ്യൽസും മത്സരങ്ങൾ നിയന്ത്രിക്കാൻ ഉണ്ടാകും.
നിരവധി ദേശീയ ചാമ്പ്യന്മാരും, ഏഷ്യൻ കോമൺവെൽത്ത് ചാമ്പ്യന്മാരും, ലോക ചാമ്പ്യന്മാരും മത്സരങ്ങളുടെ മാറ്റ് കൂട്ടും പവർലിഫ്റ്റിംഗിൽ " ഹാൾ ഓഫ് ഫെയിം " അർജുന അവാർഡ് ജേതാ വുമായ ആലപ്പുഴ സ്വദേശി പി.ജെ.ജോസഫ്, കണ്ണൂർ മട്ടന്നൂർ സ്വദേശിയുംലോക റെക്കാർഡിനുടമയായ അർജുന അവാർഡ് ജേതാവ് സജീവൻ ഭാസ്‌കരൻ എടോടിയും മത്സരങ്ങൾ നിയന്ത്രിക്കാൻ ഉണ്ടാകും.
കണ്ണൂരിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് പവർലിഫ്റ്റിംഗിൽ ഒരു അന്തർസംസ്ഥാന മത്സരം അരങ്ങേറുന്നത്.
മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് കായിക, സാംസ്‌കാരിക, രാഷ്ട്രീയ ഉദ്യോ ഗസ്ഥ മേഖലകളിൽ നിന്ന് പിന്തുണയുമായി ഒരു വിപുലമായ സംഘാടക സമിതി ആഗസ്‌ത് 14 ന് 4 മണിക്ക് കണ്ണൂരിൽ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാളിൽ വെച്ച് നടക്കുന്ന യോഗത്തിൽ രൂപീകരിക്കും.
വാർത്താസമ്മേളനത്തിൽ അസോസിയേഷൻജോ: സിക്രട്ടറി ഭരത് കുമാർ ആർ, ജില്ലാ പ്രസിഡണ്ട് സജീവൻ കെ , സെക്രട്ടറി അഴീക്കോടൻ ജ്യോതി, ട്രഷറർ പി വി സാജിദ് എന്നിവരും പങ്കെടുത്തു.
.jpg)

