കണ്ണൂർ ജില്ലാ ലീഗ് ഫുട്‌ബോൾ; കണ്ണൂർ വാരിയേഴ്‌സ് ചാമ്പ്യൻമാർ

Kannur Warriors with Shopprix Cup for school children

കണ്ണൂർ: കണ്ണൂർ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ നാലാം ഡിവിഷൻ ജില്ലാ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ചാമ്പ്യൻമാർ. ആന്തൂർ മുൻസിപ്പാലിറ്റി ഗ്രൗണ്ടി വച്ച് നടന്ന മത്സരത്തിൽ തോൽവി അറിയാതെയാണ് കണ്ണൂർ വാരിയേഴ്‌സ് ചാമ്പ്യൻമാരായത്. ഇതോടെ അടുത്ത വർഷം നടക്കുന്ന ജില്ലാ ലീഗിന്റെ മൂന്നാം ഡിവിഷനിലേക്ക് യോഗ്യത നേടി.

കണ്ണൂർ വാരിയേഴ്‌സ് വീനസ് സ്‌പോർട്‌സ് ക്ലബ്, താഴേക്കാവ് ബ്രദേർസ് ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്, ജയ്ഹിന്ദ് സ്‌പോർട്‌സ് ക്ലബ് എന്നീ ടീമുകളെ തോൽപ്പിച്ചു. കണ്ണൂർ എഫ്‌സിയുമായുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. കണ്ണൂർ വാരിയേഴ്‌സിനൊപ്പം കണ്ണൂർ എഫ്‌സിയും മൂന്നാം ഡിവിഷനിലേക്ക് രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടി.

Tags