കപ്പ് തൂക്കി ജമ്മു ..!രഞ്ജി ട്രോഫിയിൽ കന്നി കിരീടം സ്വന്തമാക്കി ജമ്മു
Feb 28, 2026, 18:02 IST
ഹുബ്ലി: രഞ്ജി ട്രോഫിയിൽ കന്നി കിരീടം സ്വന്തമാക്കി ജമ്മു കശ്മീർ. കർണാടകയ്ക്കെതിരായ ഫൈനൽ മത്സരത്തിൽ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിലാണ് ജമ്മു വിജയിച്ചത്. ഒന്നാമിന്നിങ്സിൽ 584 റൺസ് നേടിയ ജമ്മുവിന് മറുപടി നൽകാൻ ബാറ്റിങ്ങിനിറങ്ങിയ കർണാടക 293 റൺസിന് പുറത്തായിരുന്നു.
tRootC1469263">മത്സരത്തിന്‍റെ അഞ്ചാം ദിനം ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 342 റൺസെന്ന നിലയിൽ നിൽക്കെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. 160 റൺസുമായി ഖമ്രാൻ ഇഖ്ബാലും 101 റൺസുമായി സാഹിൽ ലോത്രയും പുറത്താവാതെ നിന്നു.
.jpg)


