ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ബംഗ്ലാദേശിൻറെ ആവശ്യം തള്ളി അയർലൻഡ് ക്രിക്കറ്റ് ബോർഡ്
ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന ബംഗ്ലാദേശിൻറെ ആവശ്യം തള്ളി അയർലൻഡ് ക്രിക്കറ്റ് ബോർഡ്.സുരക്ഷാപരമായ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാനാകാവില്ലെന്നും അതിനാൽ തങ്ങളെ ഗ്രൂപ്പ് ബിയിലേക്ക് മാറ്റി അയർലൻഡിനെ ഗ്രൂപ്പ് സിയിലേക്ക് മാറ്റണമെന്ന നിർദേശമാണ് ബംഗ്ലാദേശ് മുന്നോട്ടുവെച്ചത്. ഗ്രൂപ്പ് ബിയിലുള്ള അയർലൻഡിൻറെ മുഴുവൻ ഗ്രൂപ്പ് മത്സരങ്ങൾക്കും വേദിയാവുന്നത് ശ്രീലങ്കയാണ്.
tRootC1469263">ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ കളിക്കുന്നത് ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയിൽ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഈ നിർദേശം അയർലൻഡ് തള്ളുകയായിരുന്നു. ഗ്രൂപ്പിലോ മത്സരക്രമത്തിലോ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പു നൽകിയിട്ടുണ്ടെന്ന് അയർലൻഡ് ക്രിക്കറ്റ് ബോർഡ് പ്രതിനിധി വ്യക്തമാക്കി. നിലവിൽ ഗ്രൂപ്പ് ബിയിലുള്ള അയർലൻഡിനൊപ്പം സിംബാബ്‌വെ, ശ്രീലങ്ക, ഓസ്ട്രേലിയ, ഒമാൻ ടീമുകളാണുള്ളത്.
ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനൊപ്പം നേപ്പാൾ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഇറ്റലി ടീമുകളുമാണുള്ളത്. കൊൽക്കത്തയിലും മുംബൈയിലുമാണ് ബംഗ്ലാദേശിന് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കേണ്ടത്. ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അനുനയപ്പിക്കാനായി ഐസിസി പ്രതിനിധികളായ ഗൗരവ് സക്സേനയും ആൻഡ്ര്യു എഫ്‌ഗ്രേവും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി നടത്തിയ അനുനയ ചർച്ചയിലായിരുന്നു ഗ്രൂപ്പ് മാറ്റമെന്ന നിർദേശം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ചത്. ഈ നിർദേശവും ഐസിസിയും അയര്ലൻഡും തള്ളിയതോടെ ബംഗ്ലാദേശ് എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
.jpg)


