ഇന്ത്യ - ശ്രീലങ്ക വനിത ടി -20 ; ലോക ചാമ്പ്യന്മാർക്ക് സ്വീകരണമൊരുക്കി കെസിഎ

India-Sri Lanka Women's T-20; KCA hosts World Champions
India-Sri Lanka Women's T-20; KCA hosts World Champions


തിരുവനന്തപുരം:  ലോക ചാമ്പ്യന്മാരായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്  തലസ്ഥാനനഗരിയിൽ ഊഷ്മള വരവേൽപ്പ്.  ഇന്ത്യ- ശ്രീലങ്ക ടി 20 പരമ്പരയ്ക്കായി അനന്തപുരിയുടെ മണ്ണിലെത്തിയ ലോക ജേതാക്കൾക്ക്  കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തിൽ സ്വീകരണം നൽകി.  തലസ്ഥാന നഗരിയിൽ ആദ്യ രാജ്യാന്തര വനിതാ ക്രിക്കറ്റ് ടൂര്ണമെന്റിനായി   പ്രത്യേക വിമാനത്തിലാണ്  ഇന്ത്യയുടേയും ശ്രീലങ്കയുടെയും താരങ്ങൾ എത്തിയത്. 

tRootC1469263">

എയർപോർട്ടിലെത്തിയ ഇരു ടീമുകളെയും   തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ . കെ കെ രാജീവ് , ഇന്ത്യയുടെ മലയാളി താരം സജന സജീവൻ എന്നിവരുടെ നേതൃത്വത്തിൽ  സ്വീകരിച്ചു. ക്യാപ്റ്റൻ ഹർമൻ പ്രീതിനൊപ്പം വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദന, ജെമീമ റോഡ്രിഗ്രസ്, ഷഫാലി വർമ്മ, റിച്ച ഘോഷ്, സ്നേഹ റാണ, അമൻ ജോത് കൗർ , അരുന്ധതി റെഡ്‌ഡി തുടങ്ങിയവരും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ചാമരി അട്ടപ്പട്ടുവാണ്‌  ശ്രീലങ്കൻ ടീം ക്യാപ്റ്റൻ. തിരുവനന്തപുരം ഹയാത്ത് റീജൻസിയിലാണ് ഇരു ടീമുകൾക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത് . ഡിസംബർ 26 , 28 , 30 തീയതികളിൽ കാര്യവട്ടം സ്പോർട്സ് ഹബ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. വിശാഖ പട്ടണത്തിൽ നടന്ന ആദ്യ രണ്ട മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം.   ഒരു മത്സരം കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Tags