ഏഷ്യാ കപ്പില്‍ ഇന്ത്യ ശ്രീലങ്ക ഫൈനല്‍

google news
india

ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യ ശ്രീലങ്ക പോരാട്ടം. നിര്‍ണായക മത്സരത്തില്‍ രണ്ട് വിക്കറ്റിന് തോറ്റ് പാകിസ്ഥാന്‍ പുറത്തായി. അവസാന പന്ത് വരെ നീണ്ടുനിന്ന ത്രില്ലറിനൊടുവിലാണ് ലങ്കന്‍ ജയം. മഴമൂലം വൈകിയ മത്സരം 45 ഓവറാക്കി ചുരുക്കിയാണ് തുടങ്ങിയത്.

ഫഖര്‍ സമാനെ തുടക്കത്തില്‍ തന്നെ പാകിസ്താന് നഷ്ടമായി. അബ്ദുള്ള ഷെഫീക്കും ബാബര്‍ അസമും മുഹമ്മദ് റിസ്വാനും സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നീക്കി. ഷെഫീക്ക് 52ഉം അസം 29ഉം റണ്‍സെടുത്തു.

27.4 ഓവറില്‍ 5ന് 130 റണ്‍സില്‍ നില്‍ക്കെ വീണ്ടും മഴയെത്തി. പിന്നാലെ മത്സരം 42 ഓവറാക്കി ചുരുക്കി. പിന്നീട് ട്വന്റി20 ശൈലിയില്‍ പാകിസ്താന്‍ അടിച്ചുതകര്‍ത്തു. അവസാനം വരെ പോരാടി നിന്ന മുഹമ്മദ് റിസ്വാന്‍ 86 പുറത്താകാതെ നിന്നു. ഇഫ്തിക്കര്‍ അഹമ്മദിന്റെ 47 കൂടി ആയപ്പോള്‍ പാകിസ്താന്‍ മോശമല്ലാത്ത സ്‌കോറിലെത്തി. 42 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പാകിസ്താന്‍ 7ന് 252 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ ലക്ഷ്യം 42 ഓവറില്‍ 252 റണ്‍സായി പുനഃക്രമീകരിച്ചു.  വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നതിനാണ് ശ്രീലങ്ക ശ്രദ്ധിച്ചത്. വിക്കറ്റ് വീഴുമ്പോഴും റണ്‍റേറ്റ് കുറയാതിരിക്കാന്‍ ശ്രീലങ്ക ശ്രദ്ധിച്ചു. കുശല്‍ മെന്‍ഡിന്‍സും 91ഉം സദീര സമരവിക്രമ 48ഉം റണ്‍സെടുത്തു. 35.1 ഓവറില്‍ ലങ്കന്‍ സ്‌കോര്‍ 210ല്‍ നില്‍ക്കെയാണ് മെന്‍ഡിന്‍സ് പുറത്താകുന്നത്. അതുവരെ ലങ്കയുടെ കൈയിലായിരുന്ന മത്സരം വഴുതിതുടങ്ങി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. പക്ഷേ ഒരുവശത്ത് ചരിത് അസലങ്ക ഉറച്ചുനിന്നു. അവസാന ഓവറില്‍ ഏട്ട് റണ്‍സായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്. അസലങ്കയുടെ പോരാട്ടത്തില്‍ വിജയിച്ച് ശ്രീലങ്ക ഫൈനലിലേക്ക്.

Tags