സഞ്ജുവിന് ഇടമില്ല,, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജുവിന് ഇടമില്ല,, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു
sanju
sanju
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് മത്സരപരിചയം

മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഏകദിന പരമ്പയിലേക്കുള്ള ടീമിൻറെ നായകനാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ശ്രേയസ് അയ്യരുടെ അഭാവത്തിൽ തിലക് വർമയാണ് ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ. മുൻ നായകൻമാരായ വിരാട് കോലിയെയും രോഹിത് ശർമയെയും ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചില്ല.

tRootC1469263">


ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് മത്സരപരിചയം കിട്ടാനായി ഇരുവരെയും എ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനെയാണ് ഏകദിന ടീമിലെടുത്തിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് താരം പ്രഭ്സിമ്രാൻ സിംഗാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. 

ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ എ ടീം ഇവരാണ്. തിലക് വർമ്മ (സി), റുതുരാജ് ഗെയ്‌ക്‌വാദ് (വിസി), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (ഡബ്ല്യുകെ), ആയുഷ് ബദോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രാൻ സിംഗ്.

Tags