ടാസ്‌ക് കംപ്ലീറ്റഡ്; ബി.എൽ.ഒമാർക്ക് മൈ സ്റ്റാമ്പ് നൽകി ആദരിച്ച് ഇടുക്കി ജില്ലാകളക്ടർ

Idukki District Collector

ഇടുക്കി  : സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികൾ പൂർത്തിയാക്കിയ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം. ഇന്ത്യൻ തപാൽ വകുപ്പുമായി സഹകരിച്ച് ബിഎൽഒമാരുടെ ഫോട്ടോ പതിച്ച മൈ സ്റ്റാമ്പ് പുറത്തിറക്കിയാണ് എസ്‌ഐആർ നടപടിക്രമം ഡിജിറ്റലൈസ് ചെയ്ത് നൂറ് ശതമാനം കൈവരിച്ച  ബിഎൽഒമാരെ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ആദരിച്ചത്. 

tRootC1469263">

തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ ആദ്യം എസ്‌ഐആർ പൂർത്തിയാക്കിയ അനസ് ഒ.ഇ., ഇബ്രാഹിം എൻ.എസ്., സിന്ധു നാരായണൻ എന്നീ മൂന്ന് ബി.എൽ.ഒ മാരെയാണ് ജില്ലാ കളക്ടറുടെ ചേംബറിൽ ആദരിച്ചത്. ഇത്തരത്തിൽ ബിഎൽഒമാരെ ഇന്ത്യാ പോസ്റ്റ് മൈ സ്റ്റാമ്പ് ഷീറ്റുകൾ നൽകി ആദരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നിയമസഭാമണ്ഡലമായി മാറി തൊടുപുഴ മാറി.

എന്യൂമറേഷൻ ഫോമുകളുടെ വിതരണം, ശേഖരണം, ഡിജിറ്റലൈസേഷൻ എന്നീ പ്രവർത്തനങ്ങളാണ് ബി. എൽ. ഒമാർ പൂർത്തിയാക്കിയത്. സ്വന്തം പതിച്ച 12 സ്റ്റാമ്പുകളുടെ ഫ്രെയിം ചെയ്ത ഷീറ്റ് ബിഎൽഒമാർക്ക് നൽകി. ഈ സ്റ്റാമ്പുകൾ പൂർണ്ണമായും നിയമപരവും ഇന്ത്യയിലുടനീളം കത്തുകൾ പോസ്റ്റുചെയ്യാൻ ഉപയോഗിക്കാവുന്നതുമാണ്. ജനാധിപത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിർണായകവും എന്നാൽ പലപ്പോഴും കാണാത്തതുമായ പങ്കാണ് ബി. എൽ. ഒ. മാർ വഹിക്കുന്നുവെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 

Tags