ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക പങ്കാളിയായി നിസാന്‍

google news
hh

കൊച്ചി:  ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി നിസാന്‍ മോട്ടോര്‍ ഇന്ത്യ. തുടര്‍ച്ചയായി എട്ടാമത്തെ വര്‍ഷമാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി നിസാന്‍ പങ്കാളിത്തം പ്രഖ്യാപിക്കുന്നത്. ലോകകപ്പിനായി നിസാന്‍ മോട്ടോര്‍ ഇന്ത്യ പുതിയ നിസാന്‍ മാഗ്‌നൈറ്റ കുറോ സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചു.  

നിസ്സാന്‍ ഐസിസി ടൂര്‍ണമെന്റുകളുടെ ഔദ്യോഗിക പങ്കാളിയാകുന്നതില്‍  സന്തോഷമുണ്ടെന്നും അഭിമാന നിമിഷമാണിതെന്നും
നിസ്സാന്‍ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. നിലവില്‍ നടക്കുന്ന ടൂര്‍ണമെന്റ് ട്രോഫി ടൂര്‍ പ്രചാരണത്തിലും നിസാന്‍ പിന്തുണക്കുന്നുണ്ട്.
 

Tags