'ലോകകപ്പ് കാണാന്‍ തന്നെ ക്ഷണിച്ചില്ല'; ബിസിസിഐ മറന്നതാവാമെന്ന് കപില്‍ ദേവ്
Nov 20, 2023, 06:56 IST

തന്നെ ഇക്കൊല്ലത്തെ ലോകകപ്പ് കാണാന്‍ ബിസിസിഐ ക്ഷണിച്ചില്ലെന്ന് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവ് കപില്‍ ദേവ്. 1983ല്‍ ലോകകപ്പ് നേടിയ ടീമിനെയാകെ കളി കാണാന്‍ ക്ഷണിക്കുമെന്ന് താന്‍ കരുതിയെന്നും അത് മറന്നതാവാമെന്നും കപില്‍ ദേവ് പറഞ്ഞു.
'എന്നെ അവര്‍ വിളിച്ചില്ല. അതുകൊണ്ട് ഞാന്‍ പോയില്ല. 1983ല്‍ ലോകകപ്പ് വിജയിച്ച ടീം മുഴുവന്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്നുണ്ടായിരുന്നു. പക്ഷേ, എല്ലാവരും തിരക്കിലാണ്. ചിലപ്പോഴൊക്കെ ആളുകള്‍ മറന്നുപോകാനിടയുണ്ട്. അതാവും സാധ്യത.' കപില്‍ ദേവ് പറഞ്ഞു.
1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്.