തല തിരിച്ചെത്തുന്നു; ആവേശത്തിൽ ചെന്നൈ ആരാധകർ ,

Head is back; Chennai fans are excited,

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് താരം ധോണി തിരിച്ചെത്തുന്നതായി വിവരം. പരിക്ക് കാരണം ധോണി വിശ്രമത്തിലായിരുന്നു.  ചെന്നൈ ടീമിന് ആശ്വാസം നൽകുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ടീമിലെ സീനിയർ താരം എം എസ് ധോനിയും യുവ താരം ഡെവാള്‍ഡ് ബ്രവിസും അടുത്ത മത്സരത്തിൽ കളിച്ചേക്കും. ഇരുവരുടെയും പരിക്ക് ഭേദമായെന്നും ഉടൻ തന്നെ ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുക്കും എന്നാണ് വിവരം.

ഐപിഎൽ 2026 സീസണിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ ചെന്നൈ സൂപ്പർ കിങ്സ് വൻ പ്രതിസന്ധിയാണ് നേരിടുന്നത്. പോയിന്റ് ടേബിളിൽ ഏറ്റവും അവസാനത്ത് തുടരുന്ന ടീമിന് വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ഇനിയുള്ള മത്സരങ്ങൾ ജയിച്ചേ മതിയാകൂ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏപ്രിൽ 11നാണ് ഇനി ടീമിന്റെ അടുത്ത മത്സരം.

Tags