ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതീവ ഗുരുതരം

Damien

ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതീവ ഗുരുതരം എന്ന് റിപ്പോർട്ട്. മെനഞ്ചൈറ്റീസ് ബാധിച്ചതിനെത്തുടർന്ന് 'ഇൻഡ്യൂസ്ഡ് കോമ'യിൽ ആണ് ഡാമിയൻ മാർട്ടിൻ. ക്രിസ്മസിന് തലേന്നുള്ള 'ബോക്സിംഗ് ഡേ'യിൽ ആണ് 54കാരനായ മാർട്ടിനെ ബ്രിസ്‌ബേനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

tRootC1469263">

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് എന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗോൾഡ് കോസ്റ്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

Tags