ടിസിഎസിനെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പാർട്ട്‌ണറായി പ്രഖ്യാപിച്ച് ടോട്ടൻഹാം ഫുട്ബോൾ ക്ലബ്ബ്
മുംബൈ: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷനുകൾ എന്നിവയിൽ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ്, ടോട്ടൻഹാം ഹോട്‌സ്‌പർ ഫുട്ബോൾ ക്ലബ്ബുമായി ബഹു-വർഷ പങ്കാളിത്തം പ്രഖ്യാപിച്ചു. കരാർ പ്രകാരം, ആരാധകരുമായുള്ള ആശയവിനിമയവും ഇടപഴകലും, ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ, അതിൻ്റെ വിപുലമായ ഡിജിറ്റൽ ഇക്കോസിസ്റ്റം എന്നിവയിലുടനീളം നൂതനമായ സാങ്കേതിക പരിഹാരങ്ങൾ നൽകിക്കൊണ്ട് ക്ലബ്ബിൻറെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ പാർട്ട്‌ണറായി ടിസിഎസ് പ്രവർത്തിക്കും. ലോകമെമ്പാടും വലിയ വിഭാഗം ആരാധകരുള്ള, പ്രശസ്‌തമായ ഫുട്ബോൾ ക്ലബ്ബുകളിലൊന്നാണ് ടോട്ടൻഹാം
പങ്കാളിത്തത്തിൻറെ ഭാഗമായി, ടോട്ടൻഹാം ഹോട്‌സ്‌പറിൻറെ ഡിജിറ്റൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി സെയിൽസ്ഫോഴ്‌സ്, സൈബർ സുരക്ഷ എന്നീ മേഖലകളിൽ തങ്ങൾക്കുള്ള വൈദഗ്ധ്യം ടിസിഎസ് പ്രയോജനപ്പെടുത്തും. നൂതനമായ അനലിറ്റിക്‌സും ഉൾക്കാഴ്‌ചകളും പ്രയോജനപ്പെടുത്തി ടിസിഎസ്, ആരാധകരുമായി കൂടുതൽ മികച്ച ബന്ധം കെട്ടിപ്പടുക്കാൻ ക്ലബ്ബിനെ പ്രോത്സാഹിപ്പിക്കും. ഡേറ്റ പ്രയോജനപ്പെടുത്താനും സിസ്റ്റങ്ങൾ ആധുനികവത്കരിക്കാനും ഭാവിക്കായി സജ്ജമായ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിർമ്മിക്കാനും ക്ലബ്ബിനെ സഹായിക്കുകയും ചെയ്യും.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകരുമായുള്ള ബന്ധം ദൃഢമാക്കുക, മികച്ച ഉപയോക്തൃ അനുഭവങ്ങൾ നൽകുക എന്നീ വിശാലമായ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് സ്‌പർസിൽ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ പരിവർത്തനമെന്ന് ടോട്ടൻഹാം ഹോട്‌സ്‌പർ ചീഫ് റെവന്യൂ ഓഫീസർ റയാൻ നോറിസ് പറഞ്ഞു. ടിസിഎസിനെപ്പോലെയുള്ള ഒരു ഇൻഡസ്ട്രി ലീഡറെ ഈ യാത്രയിൽ ഒപ്പം കൂട്ടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ലോകത്തിലെ വലിയ ബ്രാൻഡുകൾക്കൊപ്പം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിയ അവരുടെ വൈദഗ്ധ്യം ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിൽ അമൂല്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നമായ പാരമ്പര്യവും ലോകമെമ്പാടും മികച്ച ആരാധക പിന്തുണയുമുള്ള ടോട്ടൻഹാം ഹോട്‌സ്‌പറുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ടിസിഎസ് ഗ്രോത്ത് മാർക്കറ്റ്സ് പ്രസിഡൻറ് ഗിരീഷ് രാമചന്ദ്രൻ പറഞ്ഞു. ഡേറ്റ, സാങ്കേതികവിദ്യ, ഡിസൈൻ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, ആരാധകരുമായുള്ള ഇടപഴകൽ കൂടുതൽ ആഴത്തിലുള്ളതാക്കാനും വിവിധ പ്ലാറ്റ്‌ഫോമുകളിൽ മികച്ച ഡിജിറ്റൽ അനുഭവങ്ങൾ സൃഷ്‌ടിക്കാനും ക്ലബ്ബിനെ സഹായിക്കുന്നതിനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
.jpg)

