പിതാവിന്റെ മരണം; ഫുട്ബാളിൽ നിന്ന് ഇടവേളയെടുക്കാൻ മെസി
താരം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.താരം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. ഈ സമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി മെസി തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അന്തരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ഇന്റര്‍ മയാമിയിലെ മത്സരങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മെസി പിന്മാറിരിക്കുകയാണ്. കരിയറിന്റെ കാര്യത്തിൽ മെസി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഇന്റർമിയാമിയും
.jpg)

