അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റ് എക്സ്പോസ് ഇരുളം ജേതാക്കളായി

കൽപ്പറ്റ :നവംബർ 26, 27 തിയ്യതികളിൽ കൽപ്പറ്റ ഉമ്മൻചാണ്ടി നഗറിൽ വെച്ച് നടക്കുന്ന INTUC വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി INTUC യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റ് കമ്പളക്കാട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്നു. ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഷൈജൽ കുന്നത്ത് കളിക്കാരെ പരിചയപ്പെട്ടു.
16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എക്സ്പോസ് ഇരുളം ഫൈനലിൽ വിജയികളും, സ്ട്രൈക്കേഴ്സ് പനമരം റണ്ണേഴ്സ് അപ്പുമായി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി വിതരണം ചെയ്തു. INTUC യൂത്ത് ജില്ലാ പ്രസിഡണ്ട് താരിഖ് കടവൻ അധ്യക്ഷനായിരുന്നു. ഐ എൻ ടി യൂ സി കണിയാമ്പറ്റ മണ്ഡലം പ്രസിഡണ്ട് ഷാജി കോരൻക്കുന്നൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടൻ,മുത്തലിബ് പഞ്ചാര, സന്തോഷ് എക്സൽ, സുഹൈൽ കമ്പളക്കാട്, മുഹമ്മദ് ഫെബിൻ അശ്വിൻ, ഫസലുദ്ധീൻ, ദിൽഷാദ് അഷ്‌റഫ് പഞ്ചാര, സിദ്ധിഖ് കമ്പളക്കാട്, ഷമീർ പഞ്ചാബ്, ഹാരിസ് കമ്പളക്കാട്,ഷൈജൽ പഞ്ചാര മുജീബ് ചെറിയോൻ തുടങ്ങിയവർ നേതൃത്വം നൽകി